6 ഇഞ്ചിന്റെ Notch ഡിസ്‌പ്ലേയിൽ അസ്യൂസ് സെൻഫോൺ മാക്സ് പ്രൊ M2 ഡിസംബറിൽ ?
അസൂസിന്റെ പുതിയ മോഡലുകൾ അടുത്ത മാസം പുറത്തിറങ്ങുന്നു
അസൂസിന്റെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച ഡ്യൂവൽ പിൻ ക്യാമറ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു സെൻഫോൺ മാക്സ് പ്രൊ M1 എന്ന മോഡൽ .അത്യാവശ്യം നല്ല രീതിയിൽ തന്നെ വാണിജ്യം കൈവരിച്ച മോഡലുകളായിരുന്നു ഇത് .ഇപ്പോൾ ഇതാസെൻഫോണിന്റെ മാക്സ് പ്രൊ എം 2 എന്ന മോഡലുകൾകൂടി ഉടൻ പുറത്തിറങ്ങുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെയായിരിക്കും ഈ മോഡലുകളും പുറത്തിറങ്ങുന്നത് .ഇതിന്റെ പ്രധാന സവിശേഷത ട്രിപ്പിൾ പിൻ ക്യാമറകൾ ആണ് .ഇതിന്റെ കുറച്ചു സവിശേഷതകൾ കഴിഞ്ഞ ദിവസ്സം പുറത്തുവിടുകയുണ്ടായി .ഡിസംബർ 11 നു എത്തുമെന്നാണ് സൂചനകൾ .
അതിൽ ട്രിപ്പിൾ ക്യാമറകൾ കൂടാതെ Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ 6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയും ഈ മോഡലുകളുടെ സവിശേഷതകളാണ് .Notch ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .18.9 ഡിസ്പ്ലേ റെഷിയോയിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ അല്ലെങ്കിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങുന്നത് .അടുത്ത വർഷം ആദ്യം തന്നെ ഈ മോഡലുകൾ വിപണിയിൽ പ്രതീക്ഷിക്കാം .
അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1
5.99 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്.ബാറ്ററി കരുത്തു തന്നെയാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷതകൾ .10000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1 എന്ന മോഡൽ