5.7 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിൽ അസൂസിന്റെ ആദ്യത്തെ 18:9 റെഷിയോ സ്മാർട്ട് ഫോൺ

5.7 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിൽ അസൂസിന്റെ ആദ്യത്തെ 18:9 റെഷിയോ സ്മാർട്ട് ഫോൺ
HIGHLIGHTS

ASUS Pegasus 4S വിപണിയിൽ എത്തുന്നു

 

അസൂസിന്റെ ആദ്യത്തെ 18:9 റെഷിയോ സ്മാർട്ട് ഫോൺ ആയ ASUS Pegasus 4S വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ്  വിപണിയിൽ എത്തുന്നത് .അസൂസിന്റെ ഏറ്റവും പ്രതീക്ഷയേറിയ ഒരു മോഡൽകൂടിയാണ് ഇത് .
ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് . 18:9 റെഷിയോ കൂടിയാണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കുള്ളത് .720 x 1440പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.5 GHz MediaTek MT6750T പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

അതുകൂടാതെ ഇതിന്റെ ഓ എസ്സിനെക്കുറിച്ചു പറയുകയെന്ന്കിൽ  ആൻഡ്രോയിഡിന്റെ  ഏറ്റവും പുതിയ  Android 7.0 Nougatലാണ് പ്രവർത്തനം . 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ക്യാമറയും ഇതിൽ വലിയ പ്രാധാന്യം അർഹിക്കുന്നു .

16+8 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .4,030 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഈ മാസം മുതൽ ഇത് ലോകവിപണിയിൽ എത്തുന്നു .ഇതിന്റെ വിലവരുന്നത് ഏകദേശം $350 ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo