iPhone ഉപയോഗിക്കുന്നവർ ഇത് ശ്രദ്ധിക്കാതെ പോകരുത്. നിങ്ങൾ ചെയ്യുന്ന ചെറിയൊരു അബദ്ധം നിങ്ങളുടെ ഐഫോണിനെ അപകടത്തിലാക്കും. പുതുതായി കണ്ടെത്തിയ ഒരു തകരാറ് ഹോം സ്‌ക്രീൻ തകരാറിലാക്കിയേക്കാം.
നാല് ക്യാരക്‌ടറുകള്‍ അബദ്ധത്തില്‍ പോലും ടൈപ്പ് ചെയ്യരുതേ എന്നാണ് നിർദേശം. സുരക്ഷാ ഗവേഷകരാണ് ഐഫോണിലെ ബഗ് കണ്ടെത്തി അറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോണിലും ഐപാഡുകളും ക്രാഷ് ഉണ്ടാക്കുന്ന ബഗ്ഗാണിതെന്നാണ് റിപ്പോർട്ട്.
എന്താണ് ഐഫോണിനെ ക്രാഷ് ആക്കുന്ന ആ നാല് ക്യാരക്ടറെന്നും നിർദേശത്തിൽ വിശദമാക്കുന്നുണ്ട്. “”:: എന്നീ ക്യാരക്ടറുകളാണ് ആപ്പിൾ ഡിവൈസുകളെ അപകടത്തിലാക്കുന്നത്. ഈ നാല് ക്യാരക്‌ടറുകള്‍ ടൈപ്പ് ചെയ്‌താല്‍ ഡിവൈസിലെ യൂസര്‍ ഇന്‍റര്‍ഫേസ് ക്രാഷാകുമെന്നാണ് അറിയിപ്പ്.
സെര്‍ച്ച് ബാറുകളില്‍ “”:: എന്ന് ടൈപ്പ് ചെയ്യുമ്പോൾ സ്പ്രിങ്‌ബോര്‍ഡ് ക്രാഷാവുന്ന ബഗ്ഗാണിത്. ഇങ്ങനെ ഐഫോണിലെ സ്‌ക്രീന്‍ ബ്ലാക്ക്‌ഔട്ടാകുമെന്നും സുരക്ഷാ വിദഗ്ധൻ കണ്ടെത്തി. എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത്, ഇതൊരു ബഗ് മാത്രമാണ്. ഇത് നിങ്ങളുടെ ഫോണിന്റെ സുരക്ഷാ പ്രശ്‌നമല്ല.
ആപ്പ് ലൈബ്രറി ആക്‌സസ് ചെയ്യുന്നതിന് എല്ലാ ഹോം സ്‌ക്രീൻ പേജുകളും ഇടത്തേക്ക് സ്വൈപ്പ് ചെയ്‌ത് “::” എന്ന് സെർച്ച് ചെയ്യരുത്. ഫോൺ സ്റ്റക്ക് ആകുന്നതിന് ഇത് സാഹചര്യം ഒരുക്കുന്നു. ഐഫോൺ iOS തകരാറിലാവാൻ ഇത് മതിയെന്നാണ് പറയുന്നത്.
സ്പ്രിംഗ്‌ബോർഡ് ക്രാഷ് ആകുന്നതോടെ ഹോം സ്‌ക്രീൻ പ്രതികരിക്കാതെ ആകും. ഫോൺ വീണ്ടും റീസ്റ്റാർട്ട് ചെയ്യാൻ ഇത് പ്രേരിപ്പിക്കുന്നു. പല ആപ്പിൾ ഫോൺ യൂസേഴ്സും ഈ പ്രശ്നം നേരിട്ടു. റീബൂട്ടിന് ശേഷം മാത്രമാണ് അവർക്ക് ഫോൺ വീണ്ടും ഉപയോഗിക്കാനായുള്ളൂ.
Read More: itel A50 launched: ലുക്കിൽ iPhone, വർക്കിൽ എങ്ങനെ! 5599 രൂപയ്ക്ക് New itel ഫോണുകൾ എത്തി
ഇങ്ങനെ ഹോം സ്ക്രീൻ പ്രശ്നം വരുന്നത് വർക്ക്ഫ്ലോയെ തടസ്സപ്പെടുത്തിയേക്കും. അല്ലെങ്കിൽ ഡാറ്റ നഷ്‌ടപ്പെടുന്നതിനോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾക്കും കാരണമാകും.
ഈ ബഗ് പരീക്ഷിക്കാനും റിസ്ക് എടുക്കാനും താൽപ്പര്യമുള്ളവർ ചില മുൻകരുതലെടുക്കുക. ഈ ക്യാരക്ടറുകൾ സെർച്ച് ചെയ്ത് ബഗ്ഗിനെ കുറിച്ച് അറിയാൻ ജിജ്ഞാസയുള്ളവർ ബാക്കപ്പ് ശ്രദ്ധിക്കുക. അതായത് iPhone ബാക്കപ്പ് ചെയ്തെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഇങ്ങനെയൊരു പരീക്ഷണം നടത്തുക. ഇതുവഴി, എന്തെങ്കിലും ബഗ് സംഭവിച്ചാൽ നിങ്ങളുടെ ഡാറ്റ സേഫായിരിക്കും.