ഈ വർഷം ആപ്പിളിന്റെ കുറച്ചു ഉത്പന്നങ്ങൾ പുറത്തിറങ്ങുന്നുണ്ട് .ആപ്പിളിന്റെ ഐ ഫോൺ 7നു പിന്നാലെ ഐ ഫോൺ 8 കൂടാതെ ആപ്പിൾ ഐ ഫോൺ 8 പ്ലസ് എന്നിമോഡലുകൾ പുറത്തിറങ്ങുന്നു .എന്നാൽ സെപ്റ്റംബർ 29 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ആപ്പിളിന്റെ സ്മാർട്ട് ഫോണുകളെ സ്നേഹിക്കുന്നവർക്ക് ഇത് ഒരു സന്തോഷവാർത്തതന്നെയാണ് .
അതുകൂടാതെ ആപ്പിളിന്റെ ടിവി കൂടാതെ വാച്ചുകൾ എന്നി ഉത്പന്നങ്ങളും വിപണിയിൽ എത്തുന്നുണ്ട് .ആപ്പിളിന്റെ ഐ ഫോൺ 8 ,8 പ്ലസ് മോഡലുകൾ പുറത്തിറങ്ങുന്നത് 64 ജിബി മുതൽ 256 ജിബിവരെയുള്ള സ്റ്റോറേജിലാണ് .64000 രൂപമുതൽ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
5.5 ഇഞ്ചിന്റെ റെറ്റിന HD ഡിസ്‌പ്ലേയാണ് ആപ്പിളിന്റെ ഐ ഫോൺ 8 നു ഉള്ളത് .4.7 ഇഞ്ചിന്റെ റെറ്റിന HD ഡിസ്‌പ്ലേയാണ് ആപ്പിളിന്റെ ഐ ഫോൺ 8 നു ഉള്ളത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .ആപ്പിളിന്റെ മറ്റൊരു പ്രതീക്ഷയേറിയ ഒരു സ്മാർട്ട് മോഡലാണ് ഐ ഫോൺ x .
ഇതിന്റെ വിലവരുന്നത് 89,000 രൂപയാണ് .അതുകൂടാതെ ഇതിന്റെ മറ്റൊരു വേരിയന്റായ 256 ജിബിയുടെ മോഡലിന് ഏകദേശം 1.2 ലക്ഷം രൂപയാണ് വില വരുന്നത് .64 ജിബിയുടെ മോഡലിന് 89000 രൂപയും ആണ് .ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പായ A11 Bionic ആണ് ഉപയോഗിച്ചിരിക്കുന്നത് .
ഫേസ് ഐഡി ടെക്നോളജിയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു . 5.8 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിലാണ് നിർമിച്ചിരിക്കുന്നത് . 12 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയും ഇതിനുണ്ട് .