ലോകത്തിലെ ഏറ്റവും മികച്ച ഫോണുകളായാണ് ആപ്പിൾ (Apple) ഫോണുകളെ കണക്കാക്കുന്നത്. അതിനാൽ തന്നെ ആപ്പിളിന്റെ സ്മാർട്ട്ഫോണുകളിൽ വരുന്ന അപ്ഡേഷനുകളെയും, പുതിയതായി വിപണിയിലെത്തുന്ന ഐഫോണുകളെയും കുറിച്ച് അറിയാനും ആളുകൾക്ക് താൽപ്പര്യം കൂടുതലാണ്. ഇപ്പോഴിതാ, ആപ്പിൾ ഐഫോൺ എസ്ഇ(iPhone SE)യുടെ നാലാം തലമുറയിൽപെട്ട ഫോണുകൾ പുറത്തിറങ്ങുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. iPhone SE 4ന്റെ ലോഞ്ച് അടുത്ത വർഷമായിരിക്കുമെന്നാണ് നേരത്തെ സൂചനകൾ ഉണ്ടായിരുന്നതെങ്കിൽ, ഇതിന് ഇനിയും കാലതാമസം ഉണ്ടായേക്കാം എന്നാണ് ചില പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇതനുസരിച്ച് ഐഫോൺ എസ്ഇ 4 (iPhone SE 4) 2024ൽ പുറത്തിറങ്ങുമെന്ന് പറയപ്പെടുന്നു.
2024ൽ ആപ്പിൾ ഐഫോൺ എസ്ഇ 4 (Apple iPhone SE 4) പുറത്തിറങ്ങുന്നത് കൂടുതൽ ഉചിതമെന്ന് കമ്പനി വിലയിരുത്തുന്നു. അതായത്, ഇതേ സീരിസിൽ പെട്ട മറ്റ് ഐഫോണുകളുടെ ലോഞ്ച് പരിശോധിച്ചാൽ, ആദ്യത്തെ iPhone SE 2016ലാണ് വിപണിയിലെത്തുന്നത്. ശേഷം, Apple iPhone SE 2 2020ൽ പുറത്തിറക്കി. രണ്ട് വർഷം കഴിഞ്ഞ്, 2022ൽ iPhone SE 3യും വന്നു.
നിലവിലെ മോഡലുകൾക്ക് കൂടുതൽ വിപണന സാധ്യത ഉറപ്പുവരുത്തുന്നതിനായി പുതിയ വേർഷൻ ഐഫോണുകളുടെ ലോഞ്ചിന് ഇനിയും രണ്ട് വർഷം കൂടി നൽകാമെന്നാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. കൂടാതെ അതിന്റെ മോഡലുകൾക്ക് വിപണിയിൽ ഫ്ലോട്ട് മാത്രമല്ല, തുടർച്ചയായി രണ്ട് iPhone SE മോഡലുകൾ പുറത്തിറക്കുന്നത് വിപണിയിൽ മികച്ച നേട്ടമുണ്ടാക്കില്ല എന്നും കമ്പനി വിലയിരുത്തുന്നു.
കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയും, മികച്ച ഡിസൈനോടെയും ഉടനടി ഐഫോൺ എസ്ഇ 4 വരുമ്പോൾ, അത് iPhone 12, iPhone 13 എന്നിവയുടെ വിൽപ്പനയെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഐഫോൺ XR പോലെയുള്ള എൻഡ്-ടു-എൻഡ് ഡിസ്‌പ്ലേ ഉൾപ്പെടുത്തിയാണ് iPhone SE 4 വരുന്നത്. ഐഫോൺ എസ്ഇ 4നെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ കമ്പനി പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.