Apple iPhone 16 ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ്. പുതുപുത്തൻ ഫീച്ചറുകളുള്ള ഐഫോൺ 16-ൽ കൗതുകകരമായ ഒട്ടനവധി വിശേഷങ്ങളുണ്ട്. വരുന്ന സെപ്തംബർ മാസം ഫോൺ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴിതാ iPhone 16 Pro Max ഫോണിന്റെ ബാറ്ററിയെ കുറിച്ച് ചില സൂചനകൾ വരുന്നുണ്ട്.
മികച്ചതും ദൈർഘ്യമേറിയതുമായ ബാറ്ററിയാണ് ഐഫോൺ 16 പ്രോ മാക്സാണ് വരുന്നത്. ഇതുവരെ ഒരു ആപ്പിൾ ഫോണിലും കാണാത്ത ബാറ്ററിയായിരിക്കും ഇതിലുണ്ടാകുക. എല്ലാ ഐഫോൺ പ്രേമികൾക്കും ആഘോഷിക്കാനുള്ള വാർത്തയാണിത്.
പ്രോ മാക്സിലെ ബാറ്ററി സെല്ലുകളുടെ ഊർജ്ജ സാന്ദ്രത (Wh/kg) വർധിച്ചേക്കും. ഇതിന് ഒരേ ബാറ്ററി ഉപയോഗിച്ച് കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കും. ഒരുപക്ഷേ മുമ്പത്ത ഐഫോണുകളിലെ അതേ ബാറ്ററി ലൈഫായിരിക്കും ഉണ്ടാകുക. അല്ലെങ്കിൽ മുമ്പത്തേക്കാൾ ബാറ്ററി വലിപ്പം കുറവായിരിക്കും.
READ MORE: Limited Time Offer: OIS സപ്പോർട്ടുള്ള Triple ക്യാമറ പ്രീമിയം ഫോൺ OnePlus 5G വിലക്കുറവിൽ!
അധിക ഹീറ്റിനെ പ്രതിരോധിക്കാനുള്ള സൂപ്പർ പവർ ഇതിനുണ്ടാകും. ഐഫോൺ 15 നേരിട്ട പ്രധാന പ്രശ്മായിരുന്നു ഓവർ ഹീറ്റ്. ഐഫോൺ 16 ഈ പരാതിയും പരിഹരിച്ചുകൊണ്ടാണ് പുറത്തിറങ്ങുന്നത്.
ബാറ്ററി ലൈഫ് കൂടുതൽ മെച്ചപ്പെട്ടതായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ആപ്പിൾ ആദ്യമായി സ്റ്റെയിൻലെസ് സ്റ്റീൽ ബാറ്ററി കെയ്‌സ് ഉപയോഗിച്ചേക്കും. അതിനാൽ ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി ഐഫോൺ 16 പ്രോ മാക്സിലുണ്ടാകും. ഇത് മറ്റൊരു ഫോണിലും ഉൾപ്പെടുത്താത്ത ഫീച്ചറാണ്. ഇക്കാര്യം അടുത്തിടെ ആപ്പിളിന്റെ പേറ്റന്റിലും സൂചിപ്പിച്ചിരുന്നു.
സ്റ്റെയിൻലെസ് സ്റ്റീൽ കൂടുതൽ കരുത്തുറ്റതായിരിക്കും. മാത്രമല്ല ഇത് പെട്ടെന്ന് നശിക്കില്ലെന്നുമാണ് വിലയിരുത്തൽ. സ്റ്റെയിൻലെസ് സ്റ്റീൽ ബാറ്ററി കെയ്‌സ് ബാറ്ററിക്ക് പ്രൊട്ടക്ഷൻ നൽകും. കൂടാതെ ഐഫോൺ സിസ്റ്റത്തിനും ഇത് സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഐഫോൺ 16 പ്രോ മാക്സുമായി സാമ്യമുള്ള ചില ഫോട്ടോകളും ഇന്റർനെറ്റിൽ പ്രചരിച്ചു. ഫോണിന്റെ സ്‌ക്രീൻ വലുപ്പത്തെ കുറിച്ചും ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഐഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. മുൻഗാമിയേക്കാൾ 0.2mm വലിപ്പമായിരിക്കും ഐഫോൺ 16ന്റെ സ്ക്രീൻ വലിപ്പം.
ക്യാമറയിലും വമ്പൻ അപ്ഡേറ്റായിരിക്കും വരുന്നത്. 12 മെഗാപിക്സൽ ആയിരുന്നു ഐഫോൺ 15ന്റെ ക്യാമറ. iPhone 16, 16 Pro Max ഫോണുകളിൽ 48MP അൾട്രാ വൈഡ് ക്യാമറയായിരിക്കും. ഈ ഫോണുകളുടെ നിർമാണവും ആപ്പിൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഫോണുകളിലെ ഡിസ്പ്ലേ, ക്യാമറ ഫീച്ചറുകളെ കുറിച്ച് കമ്പനി സ്ഥിരീകരിച്ചിട്ടില്ല. മേൽപ്പറഞ്ഞവയെല്ലാം ചില ടെക് അനലിസ്റ്റുകളും മറ്റും പുറത്തുവിട്ട വിവരങ്ങളാണ്.