കളിയാക്കൽ കാര്യമാക്കി! Apple ആദ്യമായി Foldable iPhone പുറത്തിറക്കുന്നു, സാംസങ്ങുമായി വാശിയേറിയ പോരാട്ടം!
ഫോൾഡ് ചെയ്യാവുന്ന ഐഫോൺ ആപ്പിൾ ഉടൻ തന്നെ എത്തിച്ചേക്കുമെന്നാണ് സൂചന
നിരവധി ആവേശകരമായ പുതിയ ഫീച്ചറുകൾ ഐഫോൺ ഫോൾഡ് മോഡലുകളിൽ പ്രതീക്ഷിക്കാം
മടക്കാവുന്ന ഫോണുകൾ ഇപ്പോൾ സ്റ്റൈലും ട്രെൻഡുമാകുകയാണ്
Samsung-ന്റെ കളിയാക്കലിന് ശേഷം Apple ആദ്യമായി Foldable iPhone പുറത്തിറക്കുന്നു. സാംസങ്, വൺപ്ലസ് തുടങ്ങിയവർ മുന്തിയ Fold, Flip ഫോണുകൾ പുറത്തിറക്കി. പോരാഞ്ഞിട്ട് മറ്റ് സ്മാർട്ഫോൺ ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ വരെ ഫോൾഡ് ഫോണുകൾ അവതരിപ്പിക്കുന്നു.
Foldable iPhone വരുന്നൂ…
മടക്കാവുന്ന ഫോണുകൾ ഇപ്പോൾ സ്റ്റൈലും ട്രെൻഡുമാകുകയാണ്. അടുത്തിടെ വേട്ടയ്യനിൽ വരെ Rajnikanth ഉപയോഗിച്ച Flip Phone ശ്രദ്ധ നേടിയിരുന്നു. അപ്പോൾ പിന്നെ ഫോണുകളിലെ രാജാവ് ഐഫോൺ മാത്രം മാറി നിന്നാൽ എങ്ങനെ?
ഫോൾഡ് ചെയ്യാവുന്ന ഐഫോൺ ആപ്പിൾ ഉടൻ തന്നെ എത്തിച്ചേക്കുമെന്നാണ് സൂചന. കുറച്ച് മാസങ്ങളായി, മടക്കാവുന്ന ഐഫോണിനെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തിൽ കമ്പനി വ്യക്തമായ സ്ഥിരീകരണം നൽകിയിട്ടില്ല.
Foldable iPhone എന്നെത്തും?
എന്നാലും 2026-ൽ ആപ്പിൾ ഈ നൂതന ഫോൺ പുറത്തിറക്കിയേക്കും എന്നാണ് അറിയാൻ കഴിയുന്നത്. 2026-ന്റെ അവസാന പകുതിയിൽ മടക്കാവുന്ന ഐഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി ആവേശകരമായ പുതിയ ഫീച്ചറുകൾ ഐഫോൺ ഫോൾഡ് മോഡലുകളിൽ പ്രതീക്ഷിക്കാം.
മടക്ക് ഐഫോണിലെ മറ്റ് ഫീച്ചറുകൾ
ഫോണുകളുടെ സ്‌ക്രീനിൽ ആപ്പിൾ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ പൊട്ടാതെ വളയാൻ കഴിയുന്ന ഒരു ഫ്ലെക്സിബിൾ ഡിസ്‌പ്ലേയും ഫോണിൽ ഫീച്ചർ ചെയ്തേക്കും. ഫോൺ എളുപ്പത്തിൽ തുറക്കാനും അടയ്ക്കാനും അനുവദിക്കുന്ന ഒരു പ്രത്യേക ഹിഞ്ച് ഡിസൈൻ ഇതിലുണ്ടാകും.
ഹാർഡ്‌വെയറിലേക്ക് വന്നാൽ ഫോൾഡബിൾ ഐഫോൺ നിലവിലുള്ള ബ്രാൻഡുകളെ പോലും മറികടക്കും. മികച്ച ഫോട്ടോകൾക്കായി വേഗതയേറിയ പുതിയ പ്രൊസസറും പുത്തൻ ക്യാമറയും നൽകിയേക്കും. എന്നാൽ ഫോണിന്റെ ഡിസൈനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല. ഐഫോണിന്റ ഫോൾഡ് മോഡൽ എങ്ങനെ മടക്കാവുന്ന ടെക്നോളജിയിലായിരിക്കും വരുന്നതെന്നാണ് പലരുടെയും സംശയം. ഇത് പുസ്തകം പോലെ മടക്കാൻ സാധിക്കുന്നതാണോ? അതോ ക്ലാംഷെൽ പോലെ തുറക്കുമോ എന്നൊന്നും ഇതുവരെയും വ്യക്തമല്ല.
Also Read: iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…
Samsung vs Apple
സെപ്തംബറിൽ പുതിയ ഐഫോൺ ലോഞ്ച് ചെയ്തപ്പോൾ ആപ്പിളിനെ സാംസങ് പരിഹസിച്ചിരുന്നു. ഐഫോൺ 16 സീരീസ് വലിയ മാറ്റങ്ങളോടെയല്ല വന്നിട്ടുള്ളതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സമയത്ത് ആപ്പിളിനെ കളിയാക്കി സാംസങ്ങും ട്വീറ്റ് ചെയ്തിരുന്നു. നിങ്ങൾ എപ്പോൾ മടക്ക് ഫോൺ ഉണ്ടാക്കുന്നു, അപ്പോൾ ഞങ്ങളെ അറിയിക്ക് എന്നാണ് സാംസങ് പറഞ്ഞത്. എന്തായാലും കൊറിയൻ കമ്പനിയുടെ പരിഹാസത്തിന് രണ്ട് വർഷമെടുത്താനും ടിം കുക്കും കൂട്ടരും മറുപടി നൽകുമെന്ന് പ്രതീക്ഷിക്കാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile