ഇന്ത്യയിൽ iPhone നിർമിക്കാൻ ആപ്പിളിന് പദ്ധതി!

Updated on 09-Jan-2023
HIGHLIGHTS

ഐഫോൺ 16 ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറെടുത്ത് ആപ്പിൾ

ആപ്പിളിനോടൊപ്പം 3 കമ്പനികൾ ചേർന്നായിരിക്കും ഐഫോണിന്റെ പുതിയ മോഡൽ ഇന്ത്യയിൽ നിർമ്മിക്കുക

ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ മൂലം ഐഫോൺ 14 പ്രോയുടെ ഇന്ത്യയിലെ ലഭ്യത കുറഞ്ഞിട്ടുണ്ട്

ആപ്പിളിന്റെ വരാനിരിക്കുന്ന പുതിയ ഫോൺ ആയ ഐഫോൺ 16 (iPhone 16) ഇന്ത്യയിൽ നിർമ്മിക്കാൻ കമ്പനി തയ്യാറെടുക്കുന്നു. ഇന്ത്യയിലെ നിർമ്മാണ യൂണിറ്റിൽ ആയിരിക്കും ഐഫോൺ 16 (iPhone 16) നിർമ്മിക്കുക. ഇതിനായി മറ്റ് മൂന്ന് കമ്പനികൾ കൂടി ചേർന്ന് പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കുന്നതിനായി സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. യമുന എക്സ്പ്രസ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് അതോറിറ്റി യോടാണ് (YElDA) ആപ്പിളും (Apple) മറ്റ് മൂന്ന് കമ്പനികളും ചേർന്ന് 23 ഏക്കർ സ്ഥലത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. YEIDA യുടെ സെക്ടർ 29 ലായിരിക്കും ആപ്പിൾ നിർമ്മാണ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുക. ഇന്ത്യയിൽ ഐഫോൺ 16 നിർമ്മിക്കുന്നതിനായി 2800 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതിൻറെ 10% അടച്ചു കഴിഞ്ഞാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്ന് വൈ.ഐ.ഡി.എയുടെ സിഇഒ ഡോക്ടർ അരുൺ വീർ സിംഗ് പറഞ്ഞു.

ഐഫോൺ 16 ഇന്ത്യയിൽ നിർമ്മിക്കുന്നു?

സീക്കോ അഡ്വാൻസ്മെൻറ് ലിമിറ്റഡ് എന്ന് പറയുന്ന ആപ്പിളിന്റെ ഒരു സഹ കമ്പനിഎക്സ്പ്രസ് ഡെവലപ്മെന്റ് ഇൻഡസ്ട്രിയൽ അതോറിറ്റിയിൽ പ്രദേശത്ത് ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണം ആരംഭിക്കാൻ ഇതിനകം ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നതിനോടൊപ്പം 850 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയിൽ പ്രതീക്ഷിക്കുന്നത്.

ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ ഐഫോൺ 14 പ്രോ സ്മാർട്ട് ഫോണിന്റെ ഇന്ത്യയിലെ സാരമായ കുറവുണ്ടാക്കിയിട്ടുണ്ട് ഫോക്സ്കോണിൻറെ പ്രധാന നിർമ്മാണ യൂണിറ്റിൽ നിന്നുള്ള ഉൽപാദനം കുറഞ്ഞതാണ് പ്രധാന കാരണം.ഈ അവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഐഫോൺ 14 പ്രോ വാങ്ങുന്നതിന് ബുദ്ധിമുട്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് ആപ്പിൾ നിർമ്മാണ യൂണിറ്റ് ഉൾപ്പെടെയുള്ള പരിഹാരത്തിന് ശ്രമിക്കുന്നത്.

2025 ഓടുകൂടി ഐഫോൺ നിർമ്മാണത്തിന്റെ 25 ശതമാനവും ഇന്ത്യയിലേക്ക് മാറ്റപ്പെടും എന്ന് ബിസിനസ് രംഗത്ത് വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ ആപ്പിളിന്റെ പ്രധാന ഉൽപ്പന്നങ്ങളായ ഐ പാഡും ആപ്പിൾ വാച്ചുകളും 20 ശതമാനവും നിർമ്മിക്കുന്നത് വിയറ്റ്നാമിലാണ്. ആപ്പിളിനെ പോലെ പ്രമുഖരായ ഒരു കമ്പനി അവരുടെ നിർമ്മാണത്തിന്റെ 25 ശതമാനം ഇന്ത്യയിൽ നടത്തുമ്പോൾ രാജ്യത്തെ തൊഴിൽ മേഖലയിൽ ഉൾപ്പെടെ മികച്ച നേട്ടങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Connect On :