iPhone Powerful Battery: നന്ദി സാംസങ്ങിന്! പൊരുതി തോൽപ്പിക്കാൻ ഉറച്ച് Apple, ഭാവി iPhone പവറിൽ കരുത്തരാകും…

iPhone Powerful Battery: നന്ദി സാംസങ്ങിന്! പൊരുതി തോൽപ്പിക്കാൻ ഉറച്ച് Apple, ഭാവി iPhone പവറിൽ കരുത്തരാകും…
HIGHLIGHTS

ഭാവിയിൽ പുറത്തിറക്കാനിരിക്കുന്ന ഫോണുകൾ വെറുതെ ക്ലാസ് ആപ്പിൾ ഫോണുകൾ മാത്രമല്ല

പവർഫുൾ കൂടിയായിരിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ

കരുത്തുറ്റ ബാറ്ററിയുമായി ആപ്പിൾ കടന്നുവരുന്നതിന് പിന്നിൽ കാരണക്കാരൻ സാംസങ്

ഇനി ബാറ്ററിയുടെ കാര്യത്തിലും Apple iPhone ഉപയോക്താക്കൾ ആശങ്കരാവേണ്ട. കാരണം, കമ്പനി നൽകുന്ന ഉറപ്പ് തന്നെയാണ്. ആപ്പിൾ ഭാവിയിൽ പുറത്തിറക്കാനിരിക്കുന്ന ഫോണുകൾ വെറുതെ ക്ലാസ് ആപ്പിൾ ഫോണുകൾ മാത്രമായിരിക്കില്ല, പവർഫുൾ കൂടിയായിരിക്കും. ഇങ്ങനെ കരുത്തുറ്റ ബാറ്ററിയുമായി ആപ്പിൾ കടന്നുവരുന്നതിന് പിന്നിൽ കാരണക്കാരൻ സാക്ഷാൽ Samsung ആണ്. എങ്ങനെയെന്നോ?

മികച്ച ബാറ്ററിയുമായി iPhone

പവർ എഫിഷ്യന്റായി വരുന്ന ഭാവി ഐഫോണുകൾക്ക് പിന്നിൽ സാംസങ്ങുമായുള്ള പോരാട്ടം തന്നെയാണ് കാരണം. നിലവിൽ സ്മാർട്ഫോൺ വിപണിയിൽ മുൻപന്തിയിൽ സാംസങ്ങാണ്. ഫോൾഡബിൾ ഫോണുകളിലൂടെയും ഫ്ലാഗ്ഷിപ്പ് ഫോണുകളിലൂടെയും ഐഫോണുകളെയും മറ്റ് ആൻഡ്രോയിഡ് ബ്രാൻഡുകളെയും പിന്നിലാക്കാൻ സാംസങ്ങിന് സാധിച്ചിട്ടുണ്ട്.

Also Read: Honor X50i Plus Launch: 108MP പ്രൈമറി ക്യാമറ, Honor X50i Plus പുറത്തിറങ്ങി

സാംസങ് ഇപ്പോൾ ഒരു പുതിയ OLED പാനലുകളുടെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇത് തെളിച്ചമുള്ള ഡിസ്‌പ്ലേ മാത്രമല്ല, വളരെ മികച്ച ബാറ്ററി ലൈഫും നൽകുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നതും. അതിനാൽ തന്നെ ഭാവി ഐഫോണുകളിൽ ആപ്പിളും ബാറ്ററി മികവുറ്റതാക്കാനുള്ള ശ്രമം കൊണ്ടുവരുന്നുണ്ട്. ഇതിനകം ആപ്പിൾ OLED പാനലുകളിൽ പ്രവർത്തിക്കുന്നതായും ചില സൂചനകളുണ്ട്.

Samsung നിർമിക്കുന്ന OLED ഡിസ്പ്ലേ

OLED നിർമാണത്തിൽ സാംസങ് ഒരു പുതിയ മെറ്റീരിയലിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായാണ് പറയപ്പെടുന്നത്. ഇത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് സഹായിക്കുന്നു. സാംസങ് അതിന്റെ ഡിസ്‌പ്ലേ ഡിവിഷനിൽ OLED പാനലുകളിൽ ലൈറ്റ് പ്രൊഡക്ഷൻ സൂപ്പർചാർജ് ചെയ്യുന്നതിനായുള്ള, ബ്ലൂ ഫോസ്‌ഫോറസെന്റ് മെറ്റീരിയലുകൾ ചേർക്കുന്നുവെന്നും ഏതാനും ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിലവിലുള്ള സാംസങ് ഫോണുകളുടെ ഡിസ്പ്ലേ ചുവപ്പും പച്ചയും ഫോസ്ഫറസ് മെറ്റീരിയലുകളിലാണ്.

apple iphone in future will come with better battery to compete with samsung
പ്രതീകാത്മക ചിത്രം

എന്നാൽ നീല നിറത്തിലുള്ള ഫോസ്‌ഫോറസെന്റ് മെറ്റീരിയലുകൾ വന്നാൽ അവ ഫോണുകളിലെ OLED പാനലുകളിൽ കൂടുതൽ ബ്രൈറ്റ്നെസ്സും ഒപ്പം പവർ കപ്പാസിറ്റിയും നൽകുമെന്ന് അനുമാനിക്കാം. എങ്കിലും ഇതുൾപ്പെടുത്തി വരുന്ന ഫോണുകൾ അവതരിക്കാൻ നീണ്ട കാത്തിരിപ്പ് വേണമെന്നാണ് റിപ്പോർട്ടുകൾ.

iPhone 16 ഫോണുകളിൽ പ്രതീക്ഷിക്കാമോ?

സാംസങ്ങിനെ തോൽപ്പിക്കാനുള്ള ആപ്പിളിന്റെ ഈ പുതിയ തന്ത്രം എന്തായാലും ഐഫോൺ 16, 17 സീരീസുകളിൽ പ്രതീക്ഷിക്കേണ്ടെന്നാണ് പറയുന്നത്. അതിന് ഇനിയും 3 വർഷങ്ങൾ കൂടി കാത്തിരിക്കാം. 2026ൽ ഐഫോൺ 18 സീരീസുകളിൽ ഒരുപക്ഷേ ഡിസ്പ്ലേയിലും ബാറ്ററിയിലും ഈ പുതിയ ടെക്നോളജി ആപ്പിൾ പരീക്ഷിച്ചേക്കാം.

ഐഫോൺ 16ൽ സാംസങ്ങിലുള്ളത് പോലെ M14 മെറ്റീരിയൽ സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള OLED പാനൽ ഉണ്ടായിരിക്കുമെന്നും ചില സൂചനകളുണ്ട്. ഐഫോൺ 17ലും സമാന ഡിസ്പ്ലേ ആയിരിക്കും. 2026-ന്റെ അവസാന പകുതിയിൽ പുത്തൻ ടെക്നോളജിയുള്ള ആപ്പിൾ ഫോണുകൾ iPhone 18ലൂടെ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo