അങ്ങനെ അവസാനം ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ നമ്മൾ എല്ലാവരും കാത്തിരുന്ന ഐ ഫോൺ 7 എത്തുന്നു .സെപ്റ്റംബർ 7 മുതൽ ലോകവിപണിയിൽ എത്തുന്നു .ആപ്പിളിന്റെ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ തന്നെയാണ് ഈ വിവരം പുറത്തു വിട്ടത് .വയർലെസ്സ് ചാർജിങ് ആണ് ആപ്പിളിന്റെ ഐ ഫോൺ 7 നു ഉള്ളത് .
അതുകൊണ്ടുതന്നെ വളരെ നല്ല രീതിയിൽ തന്നെ വിപണി കീഴടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഇതിന്റെ മറ്റൊരു സവിശേഷത എന്നു പറയുന്നത് ഇതിന്റെ മെമ്മറി സ്റ്റോറേജ് ആണ് . 256 മെമ്മറി സ്റ്റോറേജ് ഇതിൽ ഉണ്ട്.iOS 10 ൽ ആണ് ഇതിന്റെ ഓഎസ് പ്രവർത്തിക്കുന്നത് .വാട്ടർ പ്രൂഫ് സംവിധാനത്തോട് കൂടിയാണ് ഇതു വിപണിയിൽ എത്തിക്കുന്നത് .പിന്നെ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നു പറയുന്നത് ക്യാമെറായാണ് .
ഡ്യൂവൽ പിൻ ക്യാമെറ സംവിധാനമാണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത് . വില എന്നുപറയുന്നത് ഏകദേശം 72000 അടുത്ത് വരും.എല്ലാവർഷവും ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഇറക്കികൊണ്ടിരിക്കുന്ന സെപ്റ്റംബറിൽ തന്നെയാണ് അവരുടെ ഏറ്റവും പ്രതീക്ഷ ഉള്ള ഈ ആപ്പിൾ ഐ ഫോൺ 7 പുറത്തിറക്കുന്നത് .