ഇരട്ട പിൻ ക്യാമറയുമായി ആപ്പിൾ ഐ ഫോൺ 7
ഒരേസമയം പിക്ച്ചറും അതുപോലെ വീഡിയോയും എടുക്കാൻ സാധിക്കും
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 7 ൽ ആണ് ഈ സവിശേഷതകൾ ഉള്ളത് .ഇതിനോടകം തന്നെ ഹുവായി പി 9 ൽ ഈ ഇരട്ട പിൻ ക്യാമറ സംവിധാനം വന്നുകഴിഞ്ഞു .ആപ്പിളിന്റെ 7 നിലും ഇതേ സാങ്കേതികവിദ്യ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഊഹാപോഹക്കാർ പറയുന്നു.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ഇവിടെ നിന്നും മനസിലാക്കാം .
3 ജിബി റാംമിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ ഒരു ക്യാമറ കൊണ്ട് ഫോട്ടോ എടുക്കുമ്പോള്‍ മറ്റെ ക്യാമറ കൊണ്ട് വിഡിയോ റെക്കോഡു ചെയ്യാം.ഒരേ സമയത്തു തന്നെ 4K വിഡിയോ, ഫുള്‍എച്ഡി വിഡിയോ, സ്ലോമോഷൻ , സ്റ്റിൽ എന്നിവ പിടിക്കാനുള്ള സാധ്യതകളെകുറിച്ചും പെയ്റ്റന്റ് പറയുന്നുണ്ട്. പിക്ചർ -ഇൻ -പിക്ചർ രീതിയിലുള്ള വിഡിയോയും റെക്കോഡു ചെയ്യാൻ സാധ്യമായേക്കാം.ഇതിന്റെ മറ്റൊരു പ്രേതെകത എന്നുപറയുവണെങ്കിൽ ഒരു ക്യാമറയിൽ സാധാരണ സ്പീഡിലുള്ള വിഡിയോയും അടുത്തതിൽ സ്ലോമോഷൻ വിഡിയോയും എടുക്കാൻ സാധിക്കും .