പല വിലകുറഞ്ഞ ഫോണുകളിലും ഉള്ള പല അടിസ്ഥാന സൌകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ.6 ഐഫോൺ 3ജി എസ് എന്ന പതിപ്പ് യു.എസ്.എ.,കാനഡ ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ 2009 ജൂൺ 19-ന് 7പുറത്തിറങ്ങി.ആസ്ട്രേലിയയിൽ ഇത് ജൂൺ 26-നും8 ലോകവ്യാപകമായി ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലും വിപണിയിലെത്തി. ഈ ശ്രേണിയിലെ അഞ്ചാം തലമുറ ഫോണുകൾ ഐ.ഫോൺ 4 എസ്. 2011 ഒക്ടോബർ 4- നു് പ്രഖ്യാപിക്കുകയും ഐ.ഒ.എ.സ് 5.0 പുറത്തിറങ്ങി 2 ദിവസങ്ങൾക്ക് ശേഷം 2011 ഒക്ടോബർ 14-നു അമേരിക്കയിൽ പുറത്തിറങ്ങുകയും ചെയ്തു.അക്കൂട്ടത്തിൽ ഇതാ ഐ ഫോൺ കുടുംബത്തിൽ നിന്നും മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു .ഐ ഫോൺ 8 എന്നാണ് ഇതിന്റെ പേര് ഇട്ടിരിക്കുന്നത് . പൂർണമായും ഗ്ലാസ് നിർമിതമായ സ്മാർട്ട് ഫോൺ ആയിരിക്കും ഇത് .വിപണി പിടിക്കുന്നതിന്റെ തന്ത്രമായി നിരവധി പുതിയ ഫീച്ചറുകൾ ഐഫോൺ 7, 8 ൽ പരീക്ഷിക്കുമെന്നാണ് അറിയുന്നത്.
അലൂമിനിയം അധിഷ്ഠിതമായ ഫുൾ മെറ്റാലിക് രൂപകൽപ്പനയെ കൈവെടിഞ്ഞ് ഗ്ലാസ്സ് നിർമ്മിത ഫോണുമായായിരിക്കും ആപ്പിൾ അടുത്ത പുതുവർഷത്തിൽ എത്തുകയെന്നാണ് പുതിയ റിപ്പോർട്ട്. ഐഫോൺ 8 എന്ന മോഡൽ എറക്കുറേ ഗ്ലാസിൽ ഒന്നായിരിക്കും.അമോലെഡ് ഡിസ്പ്ലേയുടെ ദൃശ്യവിരുന്ന് ആസ്വദിക്കാൻ 2017 മുതൽ ഐഫോൺ ഉപയോക്താക്കൾക്കാകും.പൂർണമായും ഗ്ലാസ്സിൽ തയാറാക്കിയ ആദ്യ ഐഫോൺ എന്ന പേരുമായെത്തുന്ന ഐ ഫോൺ 8 ന് മുൻപേ 2016 അവസാനത്തോടെ ഐഫോൺ 6 എസ് പ്ലസിന് സമാനമായ രൂപകൽപ്പനയോടുള്ള ഐ ഫോൺ 7 പുറത്തിറങ്ങും.ഏതായാലും നമുക്കു കാത്തിരിക്കാം ആപ്പിളിന്റെ ഈ പുതിയ സ്മാർട്ട് ഫോണിനായി .