പവർഫുൾ ആണെന്നത് മാത്രമല്ല, പവറാകുന്നതിലും അടിമുടി മാറ്റവുമായാണ് Apple iPhone 15 സീരീസ് പുറത്തിറങ്ങിയത്. സാധാരണ ഐഫോണുകൾക്ക് പ്രത്യേകം ചാർജർ ആവശ്യമെന്നത് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പുതുപുത്തൻ ഐഫോണിൽ യുഎസ്ബി സി പോർട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതിനാൽ, നിലവാരമുള്ള ടൈപ്പ്- സി ചാർജർ ഉപയോഗിക്കാനാകും.
എന്നാൽ ഐഫോണുകൾ എങ്ങനെ വേഗത്തിൽ ചാർജ് ചെയ്യാമെന്നതിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. USB C ചാർജിങ് പോർട്ട് ശരിക്കും അതിവേഗ ചാർജിങ്ങിനെ പിന്തുണയ്ക്കുന്നതാണ്. എങ്കിലും പഴയ മോഡലുകളായ ഐഫോൺ 12 ആയാലും, ഐഫോൺ 15 പ്രോ ആയാലും സ്റ്റാൻഡേർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്നാണ് ആപ്പിൾ വിശദമാക്കുന്നതെങ്കിലും, ഫാസ്റ്റ് ചാർജിങ് നേടാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
ഏറ്റവും പഴയ ഐഫോണുകൾ പരിശോധിച്ചാലും അവ അത്യാവശ്യം fast charging-നെ പിന്തുണയ്ക്കുന്നുണ്ട്. ഐഫോൺ 8 മുതൽ ഏത് ആപ്പിൾ ഫോണുകളും 30 മിനിറ്റിനുള്ളിൽ 50 ശതമാനം ബാറ്ററി ചാർജ് ആകുമെന്നാണ് കമ്പനി പറയുന്നത്.
Also Read: Electricity bill scam: വൈദ്യുതി ബിൽ Message നിങ്ങൾക്കും ലഭിച്ചോ? തട്ടിപ്പിന് തല വയ്ക്കരുത്
അതായത്, 18W പിന്തുണയ്ക്കുന്ന ചാർജിങ് അഡാപ്റ്ററോ അതിലും ഉയർന്നതോ ആയ ഒരു ചാർജിങ് അഡാപ്റ്ററോ ഉപയോഗിക്കുകയാണെങ്കിൽ അവ ഭേദപ്പെട്ട രീതിയിൽ വേഗത്തിൽ ചാർജിങ് സാധ്യമാക്കും. അതേ സമയം, ഐഫോൺ 12 അല്ലെങ്കിൽ അതിലും ഉയർന്ന മോഡൽ ഉണ്ടെങ്കിൽ, 50 ശതമാനം ബാറ്ററി ചാർജാകാൻ 20W ആവശ്യമാകുന്നു.
ഐഫോൺ എപ്പോഴൊക്കെയാണ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നതെന്ന് മനസിലാക്കി വേണം ചാർജ് ചെയ്യാൻ. സാധാരണ ആൻഡ്രോയിഡ് ഫോണിൽ കാണുന്നതുപോലെ ഫാസ്റ്റ് ചാർജിങ് എന്ന് ഐഫോണിൽ എഴുതിയിരിക്കുന്നത് കാണാനാകില്ല എന്നാണ് ആപ്പിൾ പറഞ്ഞിട്ടുള്ളത്. വളരെ തണുപ്പോ, അതുപോലെ വളരെ ചൂടോ ഉള്ള കാലാവസ്ഥയിൽ അതിവേഗത്തിൽ ചാർജാകാൻ ആപ്പിൾ ഫോണിന് സാധിക്കില്ല.
ഐഫോണുകളുടെ ചാർജിനെ കുറിച്ചോ, ബാറ്ററി കപ്പാസിറ്റിയെ കുറിച്ചോ ആപ്പിൾ ഇതുവരെയും ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ കമ്പനി ഇപ്പോൾ പറയുന്നത്, അഡാപ്റ്ററിന്റെ മുകളിലും താഴെയുമായി നൽകിയിരിക്കുന്ന വാട്ടേജ് എന്താണെന്ന് പരിശോധിച്ചാൽ ഉപയോക്താക്കൾക്ക് അതിന്റെ ചാർജിങ് വേഗതയെ കുറിച്ച് മനസിലാക്കാനാകുമെന്നാണ്.
നിങ്ങളുടെ ചാർജർ Apple USB-Cയോ അല്ലെങ്കിൽ പഴയ മോഡലുകളിൽ ഉപയോഗിക്കുന്ന ലൈറ്റനിങ് കേബിളോ ആണെന്നത് ഉറപ്പാക്കുക. 18W, 20W, 29W, 30W, 35W, 61W, 67W, 87W, 96W, അല്ലെങ്കിൽ 140W എന്നീ വാട്ടേജുള്ള യുഎസ്ബി-സി പവർ അഡാപ്റ്ററാണ് അനുയോജ്യം. അഥവാ ആപ്പിൾ ഫോണുകളിൽ ഏതെങ്കിലും മൂന്നാം കക്ഷി അഡാപ്റ്ററുകൾ ഉപയോഗിക്കുകയാണെങ്കിൽ, .യുഎസ്ബി പവർ ഡെലിവറി (USB-PD) പിന്തുണയ്ക്കുന്ന ചാർജറാണ് ഇതെന്ന് ഉറപ്പാക്കുക.
ഇതിന് പുറമെ ഫോണിന്റെ ബാറ്ററി പവർ സേവ് ചെയ്തും ആപ്പിൾ ഫോണുകളുടെ ചാർജിങ് കപ്പാസിറ്റി വേഗത്തിലാക്കാം. അതായത്, ഫോൺ ലോ പവർ മോഡിലാക്കി പ്രവർത്തിപ്പിക്കാൻ കഴിവതും ശ്രമിക്കുക. ബാറ്ററി ലൈഫ് സേവ് ചെയ്യുന്നതിനായി സ്ക്രീൻ ബ്രൈറ്റ്നെസും പരമാവധി കുറച്ച് വച്ച് ഉപയോഗിക്കുക. ഇങ്ങനെയെല്ലാം ഐഫോണിൽ ചാർജിങ് വേഗത്തിലാക്കാനും, ബാറ്ററി സേവ് ചെയ്യാനും കഴിയും.