digit zero1 awards

iPhone 15 Overheating: ചൂടൻ iPhone 15ന്റെ പ്രശ്നം കണ്ടെത്തി ആപ്പിൾ, ഒപ്പം പരിഹാരവും…

iPhone 15 Overheating: ചൂടൻ iPhone 15ന്റെ പ്രശ്നം കണ്ടെത്തി ആപ്പിൾ, ഒപ്പം പരിഹാരവും…
HIGHLIGHTS

80 ഡിഗ്രി ഫാരൻഹീറ്റിലും മുകളിൽ ഐഫോൺ 15 ചൂടാകുന്നുവെന്ന് പരാതിയുണ്ട്

എന്നാൽ ഫോൺ ചൂടാകുന്നത് പ്രശ്നമല്ലെന്നാണ് ആപ്പിൾ പറയുന്നത്

എങ്കിലും overheating പ്രശ്നം ഉടനെ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു

ആപ്പിൾ iPhone 15 പുറത്തിറങ്ങി ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോഴും ഈ പുതിയ ഫോണുകൾക്ക് എതിരെ പരാതികൾ ഉയർന്നിരുന്നു. ഫോൺ വാങ്ങാൻ പോലും ലഭ്യമല്ലെന്ന് ഒരു കൂട്ടർ പരാതിപ്പെടുമ്പോൾ, വാങ്ങിയവർക്കും ഐഫോൺ 15ൽ ചില പ്രശ്നങ്ങളുണ്ട്.

ഇറങ്ങിയ ഐഫോൺ 15 സീരീസ് ഫോണുകൾ അമിതമായി ചൂടാകുന്നുവെന്നാണ് പരാതി. 80 ഡിഗ്രി ഫാരൻഹീറ്റിലും മുകളിൽ ഐഫോൺ 15 ചൂടാകുന്നുവെന്ന് ഉപയോക്താക്കൾ പറയുന്നു. ചിലർക്ക് അവരുടെ ഫോൺ സുഖമായി പിടിക്കാൻ കഴിയുന്നില്ലെന്നും, ചൂടാകുന്നതിനാൽ അത് ഉപയോഗിക്കാൻ പേടിയാകുന്നുവെന്നും പരാതിപ്പെടുന്നുണ്ട്. ഐഫോൺ 15 പ്രോ ഫോണുകളായ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയിലാണ് ഹീറ്റാകുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നത്.

ഇപ്പോഴിതാ, ഈ പ്രശ്നത്തിന് സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ഐഫോൺ 15 അമിതമായി ചൂടാകുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കില്ലെന്നും, ഫോണിന്റെ ആയുസ്സിനെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് iPhone 15 heat ആകുന്നതെന്നും ആപ്പിൾ കണ്ടെത്തിയിരിക്കുന്നു. പുതിയ ഫോണുകളിലെ ടൈറ്റാനിയം ഫ്രെയിമോ അലൂമിനിയം സബ്‌സ്ട്രക്ചറോ അല്ല ചൂടാകുന്നതിന് കാരണമാകുന്നത്. മാത്രമല്ല, മുമ്പുള്ള മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റെയിൻലെസ് സ്റ്റീലിനേക്കാൾ മികച്ച രീതിയിൽ ചൂട് പുറന്തള്ളുന്നതിന് ഐഫോൺ 15ലെ ഈ മെറ്റീരിയലുകൾക്ക് സാധിക്കും.

എങ്കിൽ iPhone 15 ചൂടാകാൻ കാരണം…?

ഐഒഎസ് 17 അപ്‌ഡേറ്റിലെ ബഗ്ഗുമാണ് ഐഫോൺ 15 ചൂടാകുന്നതിന് കാരണമാകുന്നതെന്ന് കമ്പനി കണ്ടെത്തി. ഹാർഡ്‌വെയർ ഡിസൈനും ഫോൺ ചൂടാകുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ആപ്പിൾ വിശദമാക്കി.

ആപ്പിളിന്റെ വിശദീകരണം

‘ഐഫോൺ 15 അപ്രതീക്ഷിതമായി ചൂടാകാൻ കാരണമായേക്കാവുന്ന ചില ഘടകങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു. ഫോൺ പുതിയതായി ഉപയോഗിക്കുന്നതിനാലോ, റീസെറ്റ് ചെയ്തുകഴിഞ്ഞോ ചൂടാകുന്നതിന് സാധ്യത കൂടുതലാണ്. ഇത് ഫോണിന്റെ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ്.

Also Read: iPhone 15 Shortage: iPhone 15 Pro Max കിട്ടാനില്ല! പിന്നിൽ കെണിയോ കളിയോ?

കൂടാതെ, iOS 17ൽ ഒരു ബഗ് കണ്ടെത്തിയിരിക്കുന്നു. ഇത് ഫോണിന്റെ താപനിലയെ ബാധിക്കുന്നതാണ്. ഞങ്ങൾ കൊണ്ടുവരുന്ന ഒരു സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഇത് പരിഹരിക്കാനാകും. ചില ആപ്പുകളും ചൂടാകുന്നതിന് കാരണമാകുന്നുണ്ട്.’ ഈ ആപ്പ് ഡെവലപ്പർമാരുമായി സംസാരിച്ച് പ്രശ്ന പരിഹാരം കണ്ടെത്തുമെന്നും ആപ്പിൾ വിശദീകരിച്ചു.

ഇന്‍സ്റ്റാഗ്രാം, ഉബര്‍, അസ്ഫാള്‍ട്ട് എന്നിങ്ങനെയുള്ള മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾ ഐഫോണിൽ പ്രവർത്തിക്കുമ്പോഴാണ് ഫോൺ ഹീറ്റാകുന്നത്.

ആപ്പിൾ കണ്ടെത്തിയ പരിഹാരം…

ബഗ്ഗിലെ പ്രശ്നം പരിഹരിക്കാൻ ഉടന്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കും. എന്നാൽ എപ്പോഴായിരിക്കും എന്നതിൽ കമ്പനി വ്യക്തത നൽകിയിട്ടില്ല.

Read More: Moto Edge 40 Neo Sale in India: മോട്ടോയുടെ 2 സ്റ്റോറേജ് ഫോണുകൾ, ഇന്നാണ് ആദ്യ വിൽപ്പന! 3000 രൂപ കിഴിവ്

ഉയർന്ന ക്വാളിറ്റി വീഡിയോ സ്ട്രീം ചെയ്യുമ്പോഴും ഫോൺ റീസ്റ്റോർ ചെയ്തുകഴിഞ്ഞ് ഉയര്‍ന്ന ഗ്രാഫിക് ആപ്പുകൾ പ്രവർത്തിപ്പുക്കുമ്പോഴുമെല്ലാം ഇത്തരത്തിൽ ചൂടാകുന്ന പ്രശ്നങ്ങളുണ്ടെന്ന് പറയുന്നു. എന്നാൽ, ഇങ്ങനെയുള്ള ആക്ടിവിറ്റികൾ പൂർത്തിയായി കഴിഞ്ഞാൽ ഫോൺ പഴയ താപനിലയിലേക്ക് തിരിച്ചുവരുമെന്നും ഭയക്കേണ്ട ആവശ്യമില്ലെന്നും ആപ്പിൾ അറിയിച്ചു. ഫോണിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് ടെമ്പറേച്ചർ വാണിങ് നൽകുമെന്നും, അതുവരെയും ആശങ്കപ്പെടാതെ ഐഫോൺ 15 ഉപയോഗിക്കാനും ആപ്പിൾ നിർദേശിക്കുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo