ടെക് ലോകം കാത്തിരിക്കുന്ന Apple Event തീയതി പുറത്ത്. സെപ്തംബർ 9 2024 തിങ്കളാഴ്ച iPhone 16 ഉൾപ്പെടെയുള്ള ഫോണുകൾ അവതരിപ്പിക്കും. എല്ലാ ടെക് പ്രേമികളും ഐഫോൺ പ്രിയരും കാത്തിരിക്കുന്ന ഇവന്റാണ്. വർഷാവർഷം വിപുലമായ ചടങ്ങാണ് ആപ്പിൾ സംഘടിപ്പിക്കുന്നത്.
സെപ്തംബർ മാസമായിരിക്കും ആപ്പിൾ ഇവന്റ് എന്ന് മുമ്പേ സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ സ്റ്റീവ് ജോബ്സിന്റെ കമ്പനി തീയതി ഔദ്യോഗികമായി അറിയിച്ചു. അടുത്ത മാസം 9-ന് ഇവന്റ് നടക്കും. പസഫിക് ടൈം രാവിലെ 10 മണിക്കാണ് ചടങ്ങ് ആരംഭിക്കുക. അതായത് ഇന്ത്യൻ സമയം ഇത് രാത്രി 10.30 മണിയായിരിക്കും.
കാലിഫോർണിയയിലെ കുപെർട്ടിനോയിലെ ആപ്പിൾ പാർക്ക് കാമ്പസിലാണ് ചടങ്ങ്. തെരഞ്ഞെടുത്ത അതിഥികളും മാധ്യമപ്രവർത്തകരും ആപ്പിൾ ഇവന്റിൽ പങ്കാളികളാകും. “ഇറ്റ്സ് ഗ്ലോടൈം” എന്ന ടാഗ്‌ലൈൻ കുറിച്ചുകൊണ്ടാണ് ഇവന്റ് തീയതി വെളിപ്പെടുത്തിയത്.
ഈ വർഷം iPhone 16 ലൈനപ്പ്, പുതിയ Apple Watch മോഡലുകളും വരുന്നു. AirPods 4, iOS 18, macOS Sequoia എന്നിവയും പുറത്തിറങ്ങും.
ഐഫോൺ 16 സീരീസിൽ നാല് ഐഫോണുകളാണ് വരുന്നത്. ഇവയ്ക്ക് ഇഷ്‌ടാനുസൃതമാക്കാവുന്ന ആക്ഷൻ ബട്ടണുണ്ടായിരിക്കും. ഫോട്ടോകൾ എടുക്കുന്നതിനുള്ള പുതിയ ക്യാപ്‌ചർ ബട്ടണും ആപ്പിൾ നൽകും.ഐഫോൺ 16-ന്റെ മുൻവശത്തെ ക്യാപ്‌ചർ ബട്ടൺ പുതിയ ഡിസൈൻ നൽകിയേക്കും.
വില, മോഡൽ വ്യത്യാസമില്ലാതെ ഐഫോൺ 16 സീരീസിൽ A18 ചിപ്പ് ചേർത്തേക്കും.
ഐഫോൺ 16-ന് പുറമെ മറ്റ് നിരവധി ആപ്പിൾ ഉപകരണങ്ങൾ എത്തുന്നു. പുതിയ ചിപ്സെറ്റ് ഉൾപ്പെടുത്തി ആപ്പിൾ വാച്ച് Series 10 പുറത്തിറക്കും. എയർപോഡ്സ് 3 യുടെ പുതിയ തലമുറക്കാരനായ ഇയർബഡ്സും ഇവന്റിലുണ്ടാകും. ആപ്പിൾ എയർപോഡ്സ് 4 ചടങ്ങിൽ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ആപ്പിൾ ഇവന്റ് ലൈവായി നിങ്ങൾക്ക് മൊബൈലിൽ കാണാനാകും. ആപ്പിൾ ടിവിയിലും ആപ്പിളിന്റെ ഒഫിഷ്യൽ വെബ്സൈറ്റിലും തത്സമയ സംപ്രേഷണം ഉണ്ടാകും. ആപ്പിളിന്റെ യൂട്യൂബ് ചാനലിലൂടെയും ലോഞ്ച് ലൈവ് കാണാം.
Read More: Apple Made in India: iPhone 16 pro മോഡലുകൾക്ക് നമ്മുടെ അയൽപക്കത്ത് പണി തുടങ്ങി, വില കുറയുമോ?