ചൈനയിൽ ആപ്പിളിന്റെ പോരാളി ആരെന്നോ?

Updated on 30-Apr-2023
HIGHLIGHTS

ചൈനയിൽ കഴിഞ്ഞ വർഷം ഓപ്പോ മികച്ച നേട്ടം കൈവരിച്ചു

ചൈനയിൽ സ്മാർട്ട്‌ഫോൺ ഉത്പാദനം 13.8% കുറഞ്ഞു

കഴിഞ്ഞ വർഷത്തെ ഓപ്പോ മികച്ച നേട്ടം കൈവരിച്ചതായി IDC അഭിപ്രായപ്പെട്ടു

ഒരു വർഷത്തെ സാമ്പത്തിക തകർച്ചയ്ക്ക് ശേഷം സ്മാർട്ഫോൺ വിപണിയിൽ മാന്ദ്യം തുടരുന്നുണ്ടെങ്കിലും ഇപ്പോൾ ആപ്പിളും(Apple) ഓപ്പോ(Oppo)യും ചൈനീസ് സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിച്ചു. ഐ‌ഡി‌സിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം Oppo ചൈനയിലെ സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുടെ വലിയൊരു പങ്ക് 19.6% നേടി, ആപ്പിളി (Apple)ന്റെ ഐഫോൺ ആണ് ഓപ്പോ(Oppo)യുടെ തൊട്ടുപിന്നിൽ. എങ്കിലും വിൽപ്പനയും കയറ്റുമതിയും കുറിച്ച് ലഭിക്കുന്ന കണക്കുകൾ അനുസരിച്ചു  Oppo-യെക്കാൾ ആപ്പിളി (Apple)ന് നേരിയ മുൻതൂക്കം ഉണ്ട് എന്നാണ് റിപോർട്ടുകൾ. ഓപ്പോയ്ക്കു ആധിപത്യം ഉണ്ടായിരിന്നെങ്കിലും ഐഫോൺ 14, 14 പ്രോ സീരീസ് പുറത്തിറക്കിയതോടെ 2022 അവസാന പാദത്തിൽ ഒന്നാം സ്ഥാനം നേടാൻ ആപ്പിളി (Apple)ന് കഴിഞ്ഞു.

ചൈനീസ് വിപണിയിൽ വൻ ഇടിവ്

പോയ വർഷം ചൈനീസ് സ്‌മാർട്ട്‌ഫോൺ വിപണിയിൽ വൻ ഇടിവ് അനുഭവപ്പെട്ടു. ഓപ്പോ നിർമ്മിച്ച ആൻഡ്രോയിഡ് ഫോണുകൾക്ക് വിൽപ്പനയിൽ കുത്തനെ വലിയ നഷ്ട്ടം അനുഭവപ്പെട്ടു. കഴിഞ്ഞ വർഷം ചൈനയിൽ ആപ്പിളി (Apple) ന്റെ ഐഫോൺ ശ്രേണിയെപ്പോലും വൻ ഇടിവ് ബാധിക്കുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് ഒരു വർഷത്തിന്റെ ആദ്യ പകുതിയിൽ ചൈനയിലേക്കുള്ള കയറ്റുമതി 11% കുറഞ്ഞു.

ചൈനയിൽ സ്മാർട്ട്‌ഫോൺ ഉത്പാദനം കുറഞ്ഞു

ഐഫോൺ 14, 14 പ്രോ സീരീസ് പുറത്തിറക്കിയതോടെ 2022 അവസാനമായതോടെ  ഒന്നാം സ്ഥാനം നേടാൻ ആപ്പിളി (Apple)ന് കഴിഞ്ഞു.വിപണിയുടെ തുടർച്ചയായ ഇടിവുകൾക്കിടയിലും 2023ൽ ആപ്പിളും(Apple) ഓപ്പോയും ചൈനയിലെ മികച്ച സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായിരുന്നു. കയറ്റുമതിയിൽ മുന്നിൽ വന്നത് പങ്ക് ഓപ്പോ ആയിരുന്നു. ആപ്പിൾ (Apple) രണ്ടാം സ്ഥാനം ആയി. ഈ വർഷം ചൈനയിൽ സ്മാർട്ട്‌ഫോൺ ഉത്പാദനം 13.8% കുറഞ്ഞു.

ചൈനയിൽ ഓപ്പോ മികച്ച നേട്ടം കൈവരിച്ചു

ഐഫോൺ 14 പ്രോ , പ്രോ മാക്സ് മോഡലുകളുടെ വില കുറയ്ക്കാനുള്ള ആപ്പിളി( Apple)ന്റെ തീരുമാനം ബുദ്ധിപരമായ വളരെ ആലോചിച്ചു എടുത്തതാണ്. പുതിയ യെല്ലോ ഐഫോൺ 14 അവതരിപ്പിച്ചു എങ്കിലും അതിനു വലിയ ഒരു വരവേൽപ്പ് വിപണിയിൽ ലഭിച്ചില്ല. കഴിഞ്ഞ വർഷത്തെ സ്മാർട്ഫോൺ വിപണിയിൽ ഓപ്പോ മികച്ച നേട്ടം കൈവരിച്ചതായി IDC അഭിപ്രായപ്പെട്ടു,ഓപ്പോയുടെ ഉപ-ബ്രാൻഡായ OnePlus ആഭ്യന്തര വിപണിയിലേക്കുള്ള തിരിച്ചുവരവ് നടത്തുകയും ഫോൾഡബിൾ ഡിവൈസുകൾക്കു നല്ല വരവേൽപ്പ് ലഭിക്കുകയും ചെയ്തു. സ്‌മാർട്ട്‌ഫോണുകളുടെയും ഫോൾഡബിളുകളുടെയും ആഗോള നിർമ്മാതാക്കളായ സാംസങ് ഇലക്‌ട്രോണിക്‌സ് കമ്പനിക്ക് ചൈനയിൽ വലിയ നേട്ടം കൈവരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Vivo , Honor Mobile, Xiaomi എന്നിവയ്ക്ക് ചൈനയിൽ വേണ്ടത്ര പേര് കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലെ സ്മാർട്ട്‌ഫോൺ ഉത്പാദനം ഈ വർഷം 13.8% കുറഞ്ഞതായി ഔദ്യോഗിക ഡാറ്റ കാണിക്കുന്നു.

 

Connect On :