ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്പ്ഡേഷനുകളുമായി വൺ പ്ലസ്
വൺ പ്ലസ് മോഡലുകൾക്ക് പുതിയ 8.1 Oreo അപ്പ്ഡേഷൻ 2018
വൺ പ്ലസിന്റെ കഴിഞ്ഞ രണ്ടു മോഡലുകളായ വൺ പ്ലസ് 5 കൂടാതെ വൺ പ്ലസ് 5ടി എന്നി മോഡലുകൾക്ക് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ 8.1 Oreo അപ്പ്ഡേഷൻ ഇപ്പോൾ ചെയ്യുവാൻ സാധിക്കുന്നതാണ് .വൺ പ്ലസ് 5ടി യുടെ ഏറ്റവും വലിയ പോരായ്മ്മകളിൽ ഒന്നായിരുന്നു അതിന്റെ Oreo അപ്പ്ഡേഷൻ .എന്നാൽ ഇപ്പോൾ അതും ലഭ്യമാകുന്നു .
6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .
6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .
20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത് . ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക
എന്നാൽ ഇപ്പോൾ ഇതിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ 8.1 Oreo ആണ് ലഭ്യമാകുന്നത് . ഇന്ന് ആമസോണിൽ ഇത് ലഭ്യമാകുന്നു.കൂടാതെ വൺ പ്ലസിന്റെ തന്നെ 5 ഉപയോഗിക്കുന്നവർക്കും ഈ പുതിയ അപ്‌ഡേഷൻ ലഭ്യമാകുന്നതാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക