വൺ പ്ലസ് 6 മോഡലുകൾക്ക് Android 9.0 Pie ഉടൻ ലഭിക്കും

വൺ പ്ലസ് 6 മോഡലുകൾക്ക് Android 9.0 Pie ഉടൻ ലഭിക്കും
HIGHLIGHTS

പുതിയ അപ്പ്ഡേഷനുകളുമായി വൺ പ്ലസ് 6

 

വൺപ്ലസ്സിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വൺ പ്ലസ് 6 .ഇപ്പോൾ വൺ പ്ലസ് 6 ഉപഭോതാക്കൾക്ക് പുതിയ അപ്പ്ഡേഷനുകൾ ഉടൻ ലഭിക്കുന്നു .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് വൺ പ്ലസ് 6 മോഡലുകളിൽ ലഭിക്കുന്നത് . Android 9.0 Pie ഉടൻ തന്നെ ലഭിക്കുന്നതാണ് .

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം .

ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഇതിൽ Android 9.0 Pie  ഇനി മുതൽ ലഭിക്കുന്നു .16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo