Google ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വേർഷൻ Android 15 പുറത്തിറക്കി. ഇതുവരെ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ആൻഡ്രോയിഡ് 14 വരെയാണുള്ളത്. ഇനി പിക്സൽ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ആൻഡ്രോയിഡ് 15 ലഭിക്കും.
ഗൂഗിളിന്റെ സ്മാർട്ഫോണുകളിലേക്കും മറ്റ് ഡിവൈസുകളിലേക്കുമാണ് New OS ഔദ്യോഗികമായി പുറത്തിറക്കിയത്. ഗൂഗിൾ പിക്സൽ 6 സീരീസ് മുതൽ പുതിയ സോഫ്റ്റ് വെയർ ലഭ്യമായി തുടങ്ങും.
നിലവിലുള്ള Android 14-നേക്കാൾ എന്തെല്ലാം പ്രത്യേകതകളാണ് പുതിയതിലുള്ളതെന്ന് നോക്കാം.
Android 15 ഒഎസ് പതിപ്പിൽ ആന്റി തെഫ്റ്റ് ഫീച്ചറുണ്ട്. ഇത് സെൻസിറ്റീവ് ആപ്പുകളെ ഹൈഡ് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് കൂടുതൽ പ്രൈവസി ഉറപ്പാക്കുന്നു. ഫോൾഡ് ഫോണുകളിലും ഗൂഗിളിന്റെ ആൻഡ്രോയിഡ് 15 വേറിട്ട എക്സ്പീരിയൻസ് നൽകും.
ആൻഡ്രോയിഡ് 15-ന്റെ ഏറ്റവും വലിയ പ്രത്യേകത തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കാണ്. അടുത്തിടെ ഇറക്കിയ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ഫീച്ചറിൽ അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുന്നു. SIM കാർഡ് നീക്കം ചെയ്താലും ഫോൺ കണ്ടുപിടിക്കാം. ഫോൺ ഓഫാക്കിയാലും മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്തുന്നത് ഗൂഗിൾ ഈസിയാക്കി. മോഷ്ടിച്ച ഫോണുകൾ റീസെറ്റ് ചെയ്യാനും വിൽക്കാനും ഇനി മോഷ്ടാക്കന്മാർ വിയർക്കും.
ആൻഡ്രോയിഡ് 15 കാര്യമായി സേഫ്റ്റി ഫീച്ചറുകളിലും അപ്ഡേറ്റ് വരുത്തി. നിരവധി സ്വകാര്യതയും സെക്യൂരിറ്റി അപ്ഡേറ്റുകളും ആൻഡ്രോയിഡ് 15 അവതരിപ്പിക്കുന്നു. മുഖ്യമായ ആപ്പ് ലിസ്റ്റ്, നോട്ടിഫിക്കേഷൻ തുടങ്ങിയ ഇടങ്ങളിൽ നിന്ന് സെൻസിറ്റീവ് ആപ്പുകളെ ഒളിപ്പിച്ച് വയ്ക്കും. ഉപയോക്താക്കൾക്ക് കൂടുതൽ പ്രൈവസി സ്‌പെയ്‌സ് നൽകാനുള്ള ഫീച്ചറാണിത്. കുട്ടികൾ കൂടി ഉപയോഗിക്കുന്ന ഫോണുകളിൽ ഇത്തരം ഫീച്ചറുകൾ ഉപയോഗമാകും.
ഇങ്ങനെ പ്രൈവസി സ്പേസിലുള്ള ആപ്പുകൾ ആക്സസ് ചെയ്യുന്നതിന് അധിക സ്ഥിരീകരണങ്ങൾ ആവശ്യമാണ്.
ഇതിന് പുറമെ ആൻഡ്രോയിഡ് 15 സാറ്റലൈറ്റ് മെസേജിങ് സൌകര്യവും തരുന്നു. ക്യാമറയിലും അപ്ഗ്രേഡുകൾ ലഭിക്കുന്നുണ്ട്. പാസ്കീ ഉപയോഗിച്ച് സിംഗിൾ ടാപ് ലോഗിനും സാധ്യമാക്കുന്നു.
ഫോൾഡ് ഫോണുകൾക്ക് ആൻഡ്രോയിഡ് 15-ൽ പ്രതീക്ഷിക്കാൻ ഏറെയാണ്. ക്വിക്ക് പിന്നിങ്, സ്പ്ലിറ്റ് സ്ക്രീൻ, ആപ്പ് പെയറുകളിലെല്ലാം ഫോൾഡ് ഫോണുകളിൽ അപ്ഡേറ്റുണ്ടാകും.
വരും മാസങ്ങളിലോ അടുത്ത ആഴ്ചകളിലോ പുതിയ ഒഎസ് പതിപ്പ് ലഭ്യമായി തുടങ്ങും. ആൻഡ്രോയിഡ് സെറ്റിങ്സിൽ സിസ്റ്റം> സിസ്റ്റം അപ്ഡേറ്റ് എന്നത് ക്ലിക്ക് ചെയ്താൽ മതി.
Read More: 1999 രൂപയ്ക്ക് Samsung Galaxy Ring പ്രീ ബുക്കിങ്! ഗംഭീര reward ഓഫറുകളോടെ, ഇനി മണിക്കൂറുകൾ മാത്രം