Ambani പുതിയതായി JioBharat V3, JioBharat V4 ഫോണുകൾ പുറത്തിറക്കി. താങ്ങാനാവുന്ന ബജറ്റിലുള്ള റിലയൻസിന്റെ ജിയോ ഭാരത് ഫോണുകളാണിവ. ന്യൂഡൽഹിയിൽ നടക്കുന്ന IMC 2024 ചടങ്ങിലാണ് ഫോൺ അവതരിപ്പിച്ചത്.
കീപാഡ് ഫോണുകളിൽ ഇപ്പോഴും കമ്പമുള്ളവർക്കും മുതിർന്നവർക്കും ഇത് ബെസ്റ്റ് ഓപ്ഷനാണ്. ജിയോ നൂതന ടെക്നോളജികളിലേക്ക് തങ്ങളുടെ ഫീച്ചർ ഫോണിലൂടെ ആളുകളെ കൈപിടിച്ചുയർത്തുന്നു. 2ജി ഉപയോക്താക്കളെ ആദ്യമായി 4G-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനായിട്ടുള്ള ഫോണാണിത്. ഫോൺ വിൽപ്പനയ്ക്ക് ഇപ്പോൾ ലഭ്യമല്ല. എന്നാലും ഉടൻ തന്നെ ഇത് വിപണിയിലേക്ക് പ്രവേശിക്കും.
ഇന്ത്യൻ മൊബൈൽ കോൺഗ്രസ് എന്ന IMC ചടങ്ങിലാണ് ഫോൺ പ്രദർശിപ്പിച്ചത്. ഒക്ടോബർ 15 മുതൽ 18 വരെയാണ് തലസ്ഥാന നഗരിയിൽ ഐഎംസി നടക്കുന്നത്. ഐഎംസിയുടെ എട്ടാമത്തെ എഡിഷനാണ് പ്രഗതി മൈദാനിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനം ഉദ്ഘാടനം ചെയ്തു. നൂതന ടെക്നോളജികളും ടെലികോം എക്യുപ്മെന്റുകളും, ശാസ്ത്ര-സാങ്കേതികവിദ്യകളും കണ്ടറിയാനുള്ള ചടങ്ങാണിത്.
ഫോണുകളിലെ എടുത്തുപറയേണ്ട പ്രത്യേകത ചില ആപ്ലിക്കേഷനുകളാണ്. JioPay, JioTV, JioChat തുടങ്ങിയവയെല്ലാം ഈ ജിയോഭാരത് ഫോണിലുണ്ട്. ജിയോപേ ഉപയോഗിച്ച് ആളുകൾക്ക് ഫീച്ചർ ഫോണിൽ ഡിജിറ്റൽ പേയ്മെന്റ് നടത്താം. ജിയോപേയിലൂടെ രണ്ട് മോഡലുകളും UPI പേയ്‌മെന്റ് സപ്പോർട്ട് ചെയ്യുന്നു.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോസിനിമ ആക്സസും ഇതിലുണ്ട്. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 1000mAh ബാറ്ററിയാണ്. ഇത് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി കപ്പാസിറ്റിയോടെ വരുന്നു. ഫോണുകൾ 23 ഇന്ത്യൻ ഭാഷകളെ സപ്പോർട്ട് ചെയ്യുമെന്നാണ് ജിയോ പറയുന്നത്.
ജിയോഭാരത് V3, V4 ഫോണുകൾക്ക് 1099 രൂപ വിലയാകും. രണ്ട് ഫോണുകളും സമീപകാലത്ത് തന്നെ വിൽപ്പനയ്ക്ക് എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജിയോഭാരത് വി3, വി4 എന്നിവ ഓൺലൈനിൽ ലഭ്യമാകുന്നതാണ്. ജിയോമാർട്ടിലും ആമസോണിലും ഫോണുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
Also Read: കാത്തിരുന്ന Latest പ്രീമിയം ഫോൺ! Google Pixel 9 Pro ഇന്ത്യയിലേക്ക്
ഇവ രണ്ടും ഫീച്ചർ ഫോണുകളാണ്. ജിയോയുടെ V3 ഫോണിൽ സ്റ്റൈൽ ഡിസൈനാണുള്ളത്. മോഡേൺ ഡിസൈൻ ഇഷ്ടപ്പെടുന്ന കീപാഡ് ഫോൺ പ്രേമികൾക്ക് വേണ്ടിയുള്ളതാണിത്. V4 4G ആകട്ടെ മിനിമലിസ്റ്റിക് ഡിസൈനിലും നിർമിച്ചിരിക്കുന്നു.