Amazon സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ; ബ്രാൻഡഡ് ഫോണുകൾ വിലക്കിഴിവിൽ

Updated on 16-Feb-2023
HIGHLIGHTS

പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ (Amazon) സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ ആരംഭിച്ചു

ഡിസംബർ 14 വരെയാണ് 'സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് ഡെയ്സ്' സെയിൽ ഓഫറുകൾ

സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ പ്രത്യേക കിഴിവ് ലഭിക്കും

പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ (Amazon) സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ (Smartphone Upgrade Sale) ആരംഭിച്ചിരിക്കുകയാണ്. 2022 ഡിസംബർ 14 വരെയാണ് 'സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് ഡെയ്സ്' സെയിൽ ഓഫറുകൾ ലഭ്യമാകുക. സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ഡേയ്‌സ് സെയിലിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ പ്രത്യേക കിഴിവ് ലഭിക്കും.

10% ഇൻസ്റ്റന്റ് ഡിസ്കൗണ്ടാണ്‌ ആമസോൺ നൽകുന്നത്. എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ പഴയ സ്മാർട്ട്ഫോണുകൾ മാറ്റി പുതിയത് വാങ്ങുമ്പോഴും വലിയ കിഴിവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ഉപയോക്താക്കൾക്ക് ലഭിക്കും. ഇങ്ങനെ ആമസോൺ സെയിലിലൂടെ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും നോക്കാം.

ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ

വിവിധ ബ്രാൻഡുകളുടെ സ്‌മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും മികച്ച ഡീലുകളും ഓഫറുകളും ഈ സെയിലിലൂടെ ലഭിക്കും. വൺപ്ലസ്, ഷവോമി, സാംസങ്ങ് , റിയൽമി, ടെക്നോ തുടങ്ങിയ ബ്രാൻഡുകളുടെ സ്‍മാർട്ട്ഫോണുകൾ  40% വരെ കിഴിവിൽ വാങ്ങാം. ഏറ്റവും പുതിയ  ടെക്നോ സ്പാർക്ക് 9, ഓപ്പോ എഫ് 21എസ് പ്രോ, റെഡ്മി നോട്ട് 11, റിയൽമി നാർസോ 50ഐ. റെഡ്മി എ1, റെഡ്മി 11 പ്രൈം 5ജി ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളാണ് അ‌തിശയിപ്പിക്കുന്ന ബാങ്ക് ഓഫറുകളോടെയും നോ കോസ്റ്റ് ഇഎംഐ സൗകര്യത്തോടെയും ലഭ്യമാകുക.

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡേയ്സ് സെയിലിന്റെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ചും ഫോണുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് 5000 രൂപയുടെ മിനിമം പർച്ചേസ് വാല്യുവിൽ 10 ശതമാനം കിഴിവ് ലഭിക്കും. ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡിലും 5000 രൂപയുടെ മിനിമം പർച്ചേസ് വാല്യുവിൽ 10% കിഴിവ് ലഭിക്കും.

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡേയ്സ് സെയിലിലൂടെ ആകർഷകമായ ബാങ്ക് ഓഫറുകളിൽ വാങ്ങാവുന്ന ഫോണുകളാണ്  ഷവോമിയുടേത്. റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ ഈ സെയിലിലൂടെ 12,999 രൂപയ്ക്ക് വാങ്ങാം. റെഡ്മി A1 സ്മാർട്ട്ഫോൺ ആമസോൺ സെയിൽ സമയത്ത് 6,199 രൂപയ്ക്ക് സ്വന്തമാക്കാം. റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 12,999 രൂപയ്ക്ക് ലഭ്യമാണ്. റെഡ്മി 9 ആക്ടീവ് 7,299 രൂപയ്ക്കാണ് സെയിൽ സമയത്ത് ലഭിക്കുക. 

റിയൽമി നാർസോ  50i സ്മാർട്ട്ഫോൺ ഈ സെയിലിലൂടെ 7,499 രൂപയ്ക്ക് വാങ്ങാം. റിയൽമി നാഴ്‌സോ 50A സ്മാർട്ട്ഫോൺ ആമസോൺ സെയിൽ സമയത്ത് 10,499 രൂപയ്ക്ക് സ്വന്തമാക്കാം. ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോൺ 7,999 രൂപയ്ക്ക് ലഭിക്കും. ടെക്നോ പോവ 5ജി, ടെക്നോ കാമൺ 19 എന്നിവ യഥാക്രമം 14299 രൂപയ്ക്കും 16999 രൂപയ്ക്കും ലഭ്യമാകും.

ഓപ്പോ എ76, ഓപ്പോ എ77എസ് എന്നിവ യഥാക്രമം 15490 രൂപയ്ക്കും 16999 രൂപയ്ക്കും ലഭിക്കും. ഓപ്പോ എഫ്21എസ് പ്രോ 5ജി സ്മാർട്ട്ഫോൺ ആമസോൺ സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ഡേയ്സ് സെയിലിലൂടെ 25,999 രൂപയ്ക്ക് ലഭ്യമാകും. ഈ സ്മാർട്ട്ഫോൺ  6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫറും കമ്പനി നൽകുന്നുണ്ട്. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് 3000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. ഐക്കു  നിയോ 6 ആമസോൺ സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ഡേയ്സ് സെയിലിൽ 26,999 രൂപയിൽ ലഭ്യമാകും. ഐക്കു  Z6 പ്രോ,  ഐക്കു  Z6 ലൈറ്റ് എന്നിവ യഥാക്രമം 19,999 രൂപയ്ക്കും 12,499 രൂപയ്ക്കും ലഭിക്കും.

Connect On :