കഴിഞ്ഞ മാസം iQOO 12 Pro 5G ചൈനയിൽ എത്തിയിരുന്നു. ഇപ്പോഴിതാ, അടുത്ത വാരം ഫോൺ ഇന്ത്യയിലും ലോഞ്ച് ചെയ്യും. എന്നാൽ ഇന്ത്യയിൽ എത്തുന്നതിന് മുന്നേ iQOO 12 5G-യുടെ വില ആകസ്മികമായി പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിന് മുന്നേയാണ് ഐക്യൂ 12-വിന് രാജ്യത്ത് എത്ര രൂപ വരെ വില വരുമെന്ന വിവരങ്ങൾ Amazon വെളിപ്പെടുത്തിയിരിക്കുന്നത്. ഇ-കൊമേഴ്സ് ടെക് ഭീമൻ ഇത് അബദ്ധവശാൽ വെളിപ്പെടുത്തിയതാണെന്ന് ചില റിപ്പോർട്ടുകളും വരുന്നുണ്ട്.
2 സ്റ്റോറേജുകളിലാണ് ഐക്യൂ 12 ഫോൺ വിപണിയിൽ എത്തുന്നത്. ഐക്യൂ 12 5G-യുടെ 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 52,999 രൂപയായിരിക്കും വില വരുന്നതെന്നാണ് ആമസോൺ വെളിപ്പെടുത്തിയിരിക്കുന്നത്. ഐക്യൂ 12 5G-യുടെ 12GB റാമും 512GB സ്റ്റോറേജുമായുള്ള ഫോണിന് 57,999 രൂപയാണ് വില.
ഫോൺ ഇതിനകം തന്നെ പ്രീ- ബുക്കിങ്ങിന് ഒരുക്കിയിട്ടുണ്ട്. 999 രൂപ മുതലാണ് ഐക്യൂ 12ന്റെ പ്രീ-ഓർഡറുകൾ ആരംഭിക്കുന്നത്. ഇങ്ങനെ പ്രീ-ബുക്ക് ചെയ്തവർക്ക് ഡിസംബർ 12ന് ഫോൺ ലോഞ്ച് ചെയ്ത ശേഷം 13നും 14നും പർച്ചേസ് ചെയ്യാം. ആമസോണിൽ നിന്നും iqoo.com സൈറ്റിൽ നിന്നും ഫോൺ പ്രീ-ബുക്ക് ചെയ്യാം. ഇങ്ങനെ പ്രീ-ബുക്കിങ് ചെയ്യുന്നവർക്ക് 2,999 രൂപയുടെ വിവോ TWS ഇയർബഡ്ഡും വാങ്ങാം.
ഫോണിന്റെ പ്രോസസറാണ് ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ആണ് ഫോണിന്റെ ചിപ്സെറ്റ്. ആൻഡ്രോയിഡ് 14 എന്ന ഏറ്റവും പുതിയ OS ആണ് ഐക്യൂ 12ലും ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ 2023-ൽ പുറത്തിറങ്ങുന്ന ഐക്യൂ 12 5Gയാണ് ഇത്രയും മികച്ച പ്രോസസറും ഓപ്പറേറ്റിങ് സിസ്റ്റവും ഉൾപ്പെടുത്തി വരുന്ന പുതിയ ഫോണുമെന്ന് പറയാം. ആൻഡ്രോയിഡ് 14 കൂടാതെ മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Read More: Redmi 13C Launch: വിൽപ്പന അടുത്ത വാരം, 4G, 5G ഓപ്ഷനുകളിൽ Redmi 13C Budget ഫോണുകൾ ഇന്ത്യയിലെത്തി
6.78 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേയാണ് ഐക്യൂ 12 ഫോണിലുള്ളത്. 144Hz ആണ് ഫോണിന്റെ റീഫ്രെഷ് റേറ്റ്. 300 നിറ്റ്സ് ബ്രൈറ്റ്നെസ്സും ഡിസ്പ്ലേയ്ക്കുണ്ട്.
ക്യാമറയിലും മികവുറ്റ ഫോണായിരിക്കുമിത്. 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയ്ക്കൊപ്പം 50MP അൾട്രാവൈഡ് ക്യാമറയും, 64MP ടെലിഫോട്ടോ സൂം ക്യാമറയും കൂടാതെ, 16 മെഗാപിക്സൽ വരുന്ന സെൽഫി ക്യാമറയും ഐക്യൂവിൽ വരുന്നു. 120W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഐക്യു പ്രീമിയം ഫോണിന്റെ ബാറ്ററി 5000 mAh ആണ്.
ക്വാളിറ്റിയിൽ തോൽപ്പിക്കാനാവാത്ത ഐഫോണിനേക്കാൾ ഐക്യു 12 വിപണി കീഴടക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും പ്രീമിയം ഫോണുകളുടെ ഇടയിൽ ഐക്യൂ സാംസങ്ങുമായായിരിക്കാം മത്സരിക്കുന്നതെന്ന് കരുതാം.