ആമസോൺ ബമ്പർ ; സാംസങ്ങിന്റെ ഗാലക്സി M21(2021) എഡിഷൻ 11499 രൂപയ്ക്ക് വാങ്ങിക്കാം
സാംസങ്ങിന്റെ ഗാലക്സി M21(2021) ഫോണുകൾ ആദ്യ സെയിലിനു എത്തുന്നു
ആമസോൺ പ്രൈം ഡേ ഓഫറുകളിലൂടെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു
HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
സാംസങ്ങിന്റെ ഏറ്റവും പുതിയതായി പുറത്തിറക്കിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് സാംസങ്ങിന്റെ ഗാലക്സി M21(2021) എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾ ഇതാ ആദ്യ സെയിലിനു എത്തുന്നു .ആമസോണിൽ ജൂലൈ 26 നു ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ ഓഫറുകളിലൂടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
സാംസങ്ങിന്റെ ഗാലക്സി M21(2021)
6.4 ഇഞ്ചിന്റെ sAMOLED FHD പ്ലസ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 2340×1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങിന്റെ സ്വന്തം പ്രോസസറുകളായ exynos 9611ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 & 6 ജിബിയുടെ റാം കൂടാതെ 64 & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങിയിരിക്കുന്നത്
Android 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ 6000mAHന്റെ (upports 15W fast charging out-of-the-box )ബാറ്ററി കരുത്തിലാണ് സാംസങ്ങ് ഗാലക്സി M 21 2021 എഡിഷൻ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്.
വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറക്കിയിരിക്കുന്ന വേരിയന്റുകൾക്ക് 12,499 രൂപയും കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറക്കിയിരിക്കുന്ന വേരിയന്റുകൾക്ക് 14,499 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .