Amazon Onam Sale: ഓണം ഷോപ്പിങ്ങിന് വമ്പൻ ഓഫറുകൾ, iQOO, OnePlus സ്മാർട്ഫോണുകൾക്കും അലക്സ സ്പീക്കറുകൾക്കും ലാഭം

HIGHLIGHTS

ഈ ഓണത്തിന് മലയാളികൾക്ക് Amazon Onam Sale ഓഫറുകളും

സ്മാർട്ഫോണുകൾക്ക് പുറമെ അലക്സ ബ്ലൂടൂത്ത് സ്പീക്കറുകളും വാങ്ങാം

സെപ്തംബർ 15 വരെയാണ് ആമസോണിൽ Onam Offer

Amazon Onam Sale: ഓണം ഷോപ്പിങ്ങിന് വമ്പൻ ഓഫറുകൾ, iQOO, OnePlus സ്മാർട്ഫോണുകൾക്കും അലക്സ സ്പീക്കറുകൾക്കും ലാഭം

Amazon Onam Sale: ഈ ഓണത്തിന് മലയാളികൾക്ക് ഒപ്പം ആമസോണും. ഓണാഘോഷത്തിന് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഓഫറിൽ വാങ്ങാം. Onam Shopping ആമസോൺ വഴിയാക്കിയാൽ കിടിലൻ കിഴിവുകൾ നേടാം. കസവ് സാരിയും കസവ് മുണ്ടും മാത്രമല്ല ഓഫറിൽ വിൽക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

പൂജ അവശ്യവസ്തുക്കളും ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങളും ഓഫറിൽ വിൽക്കുന്നു. വീട്ടിലേക്കുള്ള അലങ്കാര വസ്തുക്കൾക്കും ആമസോണിൽ ഓഫറുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഓഫർ സ്മാർട്ഫോണുകൾക്കാണ് (Smartphones offer).

Amazon Onam Sale: ഓണം ഷോപ്പിങ്ങിന് വമ്പൻ ഓഫറുകൾ, iQOO, OnePlus സ്മാർട്ഫോണുകൾക്കും അലക്സ സ്പീക്കറുകൾക്കും ലാഭം

Amazon Onam Sale

മുൻനിര ബ്രാൻഡുകളിൽ നിന്നും നിങ്ങൾക്ക് സ്മാർട്ഫോണുകൾ കിഴിവിൽ വാങ്ങാം. വൺപ്ലസ്, iQOO, Realme, Redmi സ്മാർട്ഫോണുകൾക്ക് ഓഫറുണ്ട്. , Jabra, Noise, Philips പോലുള്ള ബ്രാൻഡുകളിൽ നിന്നുള്ള ഇലക്ട്രോണിക്സിന് ഇ-ഗിഫ്റ്റ് കാർഡുകളും ലഭ്യമാണ്.

മികച്ച ഷോപ്പിങ് അനുഭവത്തിനായി ആമസോൺ പ്രൈം അംഗങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് ഡീലുകളും നേടാം. ഇവർക്ക് അൾട്രാ ഫാസ്റ്റ് ഡെലിവറിയിൽ സാധനങ്ങൾ വീട്ടിൽ എത്തിച്ചുകൊടുക്കുന്നു.

ഈ ഓണത്തിന് പുതിയ ഫോൺ വാങ്ങാൻ താൽപ്പര്യമുണ്ടോ? ഏതെല്ലാം മികച്ച ബ്രാൻഡുകളിൽ നിന്നാണ് ഓഫർ എന്ന് നോക്കാം.

Amazon Onam Sale ഓഫറുകൾ എങ്ങനെ?

സെപ്തംബർ 15 വരെയാണ് ആമസോണിൽ ഓണം ഓഫർ. സ്മാർട്ഫോണുകൾക്ക് പുറമെ അലക്സ ബ്ലൂടൂത്ത് സ്പീക്കറുകളും വാങ്ങാം. നോയിസ് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ വാച്ചുകൾ വിലക്കിഴിവിൽ വിൽക്കുന്നു.

ഇതിൽ തന്നെ ആമസോൺ പ്രൈം അംഗങ്ങൾക്ക് മികച്ച ഡെലിവറി ലഭിക്കും. 1 ദശലക്ഷം ഉൽപ്പന്നങ്ങൾക്ക് ഒരേ ദിവസം സൗജന്യ ഡെലിവറിയുണ്ട്. എക്‌സ്‌ക്ലൂസീവ് ഡീലുകളാണ് ഓണം ഷോപ്പിങ്ങിനായും പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനകം ആമസോണിൽ ഓണം സെയിൽ ആരംഭിച്ചു. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിനൊപ്പം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. ആമസോൺ ഓണം.

ഓണത്തിനുള്ള സ്മാർട്ഫോൺ ഓഫറുകൾ ഇങ്ങനെ…

Amazon Onam Sale: ഓണം ഷോപ്പിങ്ങിന് വമ്പൻ ഓഫറുകൾ, iQOO, OnePlus സ്മാർട്ഫോണുകൾക്കും അലക്സ സ്പീക്കറുകൾക്കും ലാഭം

ഐക്യൂവിന്റെ ജനപ്രിയ ഫോണാണ് ഐക്യൂ Z9s. iQOO Z9s 5G നിങ്ങൾക്ക് ആമസോണിൽ നിന്ന് ഓഫറിൽ ലഭിക്കും. 8 GB+ 128GB ഫോണിന് 19,998 രൂപയാണ് ആമസോണിലെ വില.

വൺപ്ലസ് നോർഡ് 4 5G വിലക്കിഴിവിൽ ഓണം ഓഫറിലൂടെ വാങ്ങാം. 29,999 രൂപയ്ക്ക് 8 GB+ 128GB സ്റ്റോറേജ് പർച്ചേസ് ചെയ്യാവുന്നതാണ്.

റെഡ്മി നോട്ട് 10 പോലുള്ള അമോലെഡ് ഡിസ്പ്ലേ ഫോണുകളും ഓഫറിൽ വാങ്ങാം. iQOO Z3 5G ഫോണിന് ഓണം ഓഫറിൽ ഡിസ്കൌണ്ട് ലഭിക്കും. ഗെയിമിങ് പ്രേമികളുടെ പ്രിയപ്പെട്ട മോഡലാണിത്.

ഫോണുകൾക്ക് പുറമെ റെഡ്മി പാഡ് SE-യും വിലക്കിഴിവിൽ ലഭിക്കുന്നു. ഇതിലുള്ളത് സ്നാപ്ഡ്രാഗൺ 680 ചിപ്സെറ്റാണ്. ഈ ടാബ് നിങ്ങൾക്ക് 12,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.

ഇലക്ട്രോണിക്സ് ഓഫറുകൾ

ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4,499 രൂപയ്ക്ക് വാങ്ങാം. ആമസോൺ എക്കോ ഷോ 5 നിങ്ങൾക്ക് 8,999 രൂപയ്ക്ക് ലഭിക്കും. ആമസോൺ എക്കോ ഡോട്ട് 5,499 രൂപയ്ക്കും വാങ്ങാം. വാങ്ങാനുള്ള ലിങ്ക്.

Read More: Samsung vs Apple: ആപ്പിളിനെ കളിയാക്കി Samsung! ഫോൾഡ് ഫോണാകുമ്പോൾ ഞങ്ങളെ അറിയിക്കൂ…

ബ്ലൂടൂത്ത് സപ്പോർട്ടുള്ള നോയിസ് ട്വിസ്റ്റ് വാച്ച് 1,499 രൂപയ്ക്ക് വാങ്ങാം. 10000mAh കപ്പാസിറ്റിയുള്ള പവർ ബാങ്കിനും ഓഫറുണ്ട്. ലൈലോങ്ങിന്റെ പൾസ് മോഡൽ പവർ ബാങ്കിന് 1,499 രൂപ മാത്രം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo