ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തുകയാണ് .ഇത്തവണയും ക്യാഷ് ബാക്കിൽ തന്നെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 20 മുതൽ ജനുവരി 23 വരെയുള്ള ദിവസ്സങ്ങളിൽ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .HDFC കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുകയാണെങ്കിൽ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .അതിൽ ഷവോമിയുടെ Y2 കൂടാതെ ഹുവാവെയുടെ ഹോണർ 8X ,വൺപ്ലസ് 6T എന്നി സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
എന്നാൽ മികച്ച ഓഫറുകളാണ് ഇപ്പോൾ റെഡ്മി Y2 മോഡലുകൾക്ക് ലഭിക്കുന്നത് .7999 രൂപയ്ക്ക് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .5.99-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്.മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .മികച്ച ക്യാമറ ക്ലാരിറ്റിയാണ് ഇത് കാഴ്ചവെക്കുന്നത് .എന്നാൽ ബാറ്ററിയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് .
വെറും ആവറേജ് പെർഫോമൻസ് മാത്രം കാഴ്ചവെക്കുന്ന ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ ഒരു മൈനസിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .
പെർഫോമസിനെക്കുറിച്ചു പറയുകയാണെങ്കിൽ കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു .വാങ്ങിക്കുവാൻ Click ചെയ്യുക