108എംപി ക്യാമറയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് ഇതാ 13500 രൂപ വരെ എക്സ്ചേഞ്ച് ഓഫറിൽ

Updated on 07-Aug-2021
HIGHLIGHTS

ആഗസ്റ്റ് 9 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

SBI കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 9 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്പീക്കറുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങൾക്കും ഓഫർ ലഭിക്കുന്നതാണ് .അതുപോലെ തന്നെ SBI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ഷവോമിയുടെ Redmi Note 10 Pro Max എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ്  – Buy Link

6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLEDഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 732G  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 8ജിബി റാം വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .108  മെഗാപിക്സൽ (Samsung’s ISOCELL GW3 )+ 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 5  മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 5,020mAhന്റെ (supports 33W fast charging out-of-the-box) ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് ഡവെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  . Buy Link

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :