Amazon ഫിനാലെ ഡേയ്സ് ഓഫറുകളിൽ സാംസങ്ങ് ഫോണുകൾ | Digit

Amazon ഫിനാലെ ഡേയ്സ് ഓഫറുകളിൽ സാംസങ്ങ് ഫോണുകൾ

Amazon ഫിനാലെ ഡേയ്സ് ഓഫറുകളിൽ സാംസങ്ങ് ഫോണുകൾ
HIGHLIGHTS

Amazon ഗ്രേറ്റ് ഇന്ത്യൻ ഫിനാലെ ഡേയ്സ് ഓഫറുകൾ

ഒക്ടോബർ 23 വരെയാണ് ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ അവസാനിക്കുന്നു .1 മാസ്സം നീണ്ടു നിൽക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഒക്ടോബർ 23 നു അവസാനിക്കുന്നതാണ് .ഇപ്പോൾ സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങൾ നോക്കാം .

Samsung Galaxy M53 5G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.7ഇഞ്ചിന്റെ ഫുൾ HD+ sAMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപ്പോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഡിസ്പ്ലേ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 1080 × 2400 പിക്സൽ റെസലൂഷനും Gorilla Glass 5 പ്രൊട്ടക്ഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 900 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mah ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് വിപണിയിൽ 26499 രൂപയും അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് വിപണിയിൽ 28499 രൂപയും ആണ് വിപണിയിൽ വില വരുന്നത് .ഇപ്പോൾ ആമസോണിലൂടെ ഓഫറുകളിൽ വാങ്ങിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo