ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമി 11 ലൈറ്റ് NE 5ജി എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 2500 രൂപ വരെ ക്യാഷ് ബാക്കും കൂടാതെ 5000 രൂപയുടെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .
ഷവോമി 11 ലൈറ്റ് NE 5ജി
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ 10-bit AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1920×1080 പിക്സൽ റെസലൂഷനും കൂടാതെ 90Hz റിഫ്രഷ് റേറ്റും & ഡോൾബി വിഷൻ സപ്പോർട്ട് , HDR10+ സർട്ടിഫൈഡ് എന്നിവയും ഇതിന്റെ സവിശേഷതകളാണ് .5ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്.
കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ ക്യാമറകളാണ് നൽകിയിരിക്കുന്നത് .
64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . 4,250mAhന്റെ ( supports 33W fast charging )ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .