ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാങ്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ Qualcomm Snapdragon 695 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .