പ്രീമിയം ഫോണായ Samsung Galaxy S23 വില വെട്ടിക്കുറച്ചു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആൻഡ്രോയിഡ് ബ്രാൻഡാണ് സാംസങ്. ഇപ്പോഴിതാ ഫോണിനെ ഏറ്റവും ലാഭത്തിൽ വാങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്.
സാംസങ് നിരന്തരം ബെസ്റ്റ് പെർഫോമൻസ് ഫോണുകൾ വിപണിയിലെത്തിക്കുന്നു. ബജറ്റ് ലിസ്റ്റിലുള്ള ഫോൺ മുതൽ ഫ്ലാഗ്ഷിപ്പ് വരെ ഇതിലുണ്ട്. അടുത്തിടെ പുറത്തിറക്കുന്നതാകട്ടെ മടക്കാവുന്നത് മുതൽ AI ഫീച്ചറുള്ളവ വരെ. ഇപ്പോഴിതാ ഫ്ലാഗ്ഷിപ്പ് ഫോണായ Samsung Galaxy S23-യ്ക്കാണ് ഓഫർ നൽകിയത്. 40000 രൂപ വിലക്കിഴിവാണ് ഗാലക്സി S23-യ്ക്ക് ലഭിക്കുന്നത്.
1080×2340 പിക്സൽ റെസല്യൂഷനുള്ള ഫോണാണിത്. 6.1 ഇഞ്ച് FHD+ സ്‌ക്രീൻ ഈ സ്മാർട്ഫോണിനുണ്ട്. ഫോൺ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റാണുള്ളത്. ഈ ഫ്ലാഗ്ഷിപ്പ് ഫോൺ സ്ക്രീൻ 1750 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള ഫോണാണ്. ഡിസ്പ്ലേ പ്രൊട്ടക്ഷനായി ഗോറില്ല ഗ്ലാസ് വിക്ടസ് ഉപയോഗിച്ചിരിക്കുന്നു.
ഫോണിന് പെർഫോമൻസ് തരുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ്. 25W ഫാസ്റ്റ് ചാർജിങ്ങിനെയും വയർലെസ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ 3900 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.
50MP മെയിൻ ക്യാമറയും 12MP അൾട്രാ വൈഡ് ലെൻസും ഇതിനുണ്ട്. 10MP ടെലിഫോട്ടോ ലെൻസ് കൂടിയുള്ള ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ഒഐഎസും 3 എക്സ് ഒപ്റ്റിക്കൽ സൂം ഫീച്ചറും ക്യാമറയിൽ നൽകിയിരിക്കുന്നു. കൂടാതെ 12 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും സാംസങ് ഗാലക്സി S23-യിലുണ്ട്. നൈറ്റ് ഫോട്ടോഗ്രാഫിയ്ക്കും മികച്ച ഹാൻഡ്സെറ്റാണിത്.
ഡിസൈനിലും മനം മയക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണാണ് സാംസങ് ഗാലക്സി S23. ലാവെൻഡർ, ഗ്രീൻ, ഫാന്റം ബ്ലാക്ക്, ക്രീം എന്നീ 4 കളറുകളിൽ വാങ്ങാം.
2023-ന്റെ ഫ്ലാഗിഷിപ്പ് ഫോൺ 40,000 രൂപ കിഴിവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ടിലാണ് ഇത്രയും വിലക്കുറവിൽ ഫോൺ വിൽക്കുന്നത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഗാലക്സി S23-യ്ക്കാണ് ഓഫർ. ഫോണിന്റെ യഥാർഥ വില 89,999 രൂപയാണ്. ഇപ്പോൾ ഏകദേശം പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം.
Read More: Limited Days Sale: 8000 രൂപയ്ക്ക് താഴെ ഏറ്റവും പുതിയ Realme 5G ഫോൺ, 500 രൂപ കൂപ്പൺ കിഴിവും!
49,999 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ ആക്സിസ് ബാങ്ക് ഓഫറുകളിലൂടെ 10 ശതമാനം കിഴിവ് ലഭിക്കും. സാംസങ് ആക്സിസ് ഇൻഫൈനിറ്റ് കാർഡോ, സിഗ്നേച്ചർ കാർഡോ ഇതിന് ഉപയോഗിക്കണം. കൂടാതെ ഫ്ലിപ്കാർട്ട് നോ-കോസ്റ്റ് ഇഎംഐ ഓഫറും നൽകുന്നുണ്ട്. ഫ്ലിപ്കാർട്ട് ഓഫറിനെ കുറിച്ചറിയാനും, പർച്ചേസിനും ഇതാ ലിങ്ക്.