JioPhone Prima 4G: സ്മാർട്ഫോണിലുള്ളതെല്ലാം കീപാഡ് ഫോണിലും, പുതിയ Jio Phone താരമാകും!
സ്മാർട് ഫോണിലെ എല്ലാ ഫീച്ചറുകളും അടങ്ങുന്ന കീപാഡ് ഫോണാണിത്
വാട്സ്ആപ്പും, യുപിഐ ഫീച്ചറും, യൂട്യൂബുമെല്ലാം ഈ ജിയോഫോണിലുണ്ട്
ദീപാവലിയോട് അനുബന്ധിച്ച് ഓഫറുകളിൽ ഫോൺ പർച്ചേസ് ചെയ്യാം
നാളേയ്ക്കായുള്ള നൂതന ടെക്നോളജികളും ഇലക്ട്രോണിക് ഉപകരണങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ചും പരിചയപ്പെടുത്തിയും വർഷാവർഷം നടത്തി വരുന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസ് അഥവാ IMCയുടെ ഏഴാം പതിപ്പ് ഞായറാഴ്ച സമാപിച്ചു. 27ന് തലസ്ഥാന നഗരയിൽ ആരംഭിച്ച ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 3 ദിവസം നീണ്ട പരിപാടിയായിരുന്നു. ടെക്നോളജി മേഖലയിൽ ഏഷ്യയിലൊരുക്കുന്ന ഏറ്റവും വലിയ മേളയിൽ വച്ച് റിലയൻസ് ജിയോ, JioPhone Prima 4G പ്രഖ്യാപിച്ചു. ഫോണിന്റെ മോഡലും ഐഎംസിയിലെ പ്രദർശന മേളയിൽ ഉൾപ്പെടുത്തിയിരുന്നു.
Jio Phone Prima 4G
സാധാരണക്കാരന് ഇണങ്ങുന്ന ലോ- ബജറ്റ് വിലയിലുള്ള ഒരു ഫീച്ചർ ഫോണാണിത്. എന്നാൽ ജിയോ ഫോൺ പ്രാമ 4Gയെ ഫീച്ചർ ഫോണെന്ന് മാത്രം പറയാനാകില്ല. കാരണം, സ്മാർട് ഫോണിലെ എല്ലാ ഫീച്ചറുകളും അടങ്ങുന്ന കീപാഡ് ഫോണാണിത്. അതിനാൽ സ്മാർട് ഫോൺ ഉപയോഗിക്കാൻ അറിയാത്ത സാധാരണക്കാർക്ക് വാട്സ്ആപ്പും, യുപിഐ ഫീച്ചറും, യൂട്യൂബുമെല്ലാം ലഭിക്കാൻ ഈ കീപാർഡ് ഫോൺ ഉപയോഗിക്കാവുന്നതാണ്.
320×240 പിക്സൽ റെസല്യൂഷനോട് കൂടിയ 2.4 ഇഞ്ച് TFT ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഫോണിന് ഫ്ലാഷ്ലൈറ്റും ക്യാമറയും പിൻഭാഗത്ത് ജിയോയുടെ ലോഗയും നൽകിയിരിക്കുന്നു. ജിയോഭാരത് ഫോണിനേക്കാൾ ഒരുപാട് ഫീച്ചറുകളുമായി വന്ന ഈ കീപാഡ് ഫോണിന്റെ ഫ്രെണ്ട് ക്യാമറയും ബ്യാക്ക് ക്യാമറയും 0.3 മെഗാപിക്സലിന്റേതാണ്.
512MB റാം ആണ് ഫോണിലുള്ളത്. 4 GB സ്റ്റോറേജും ഇതിൽ വരുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128GBയുടെ വരെ മെമ്മറി വർധിപ്പിക്കാനാകും. ARM Cortex A53 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 140g ഭാരമുള്ള ഫോണാണിത്.
ബാറ്ററിയിലും പവർഫുൾ ആണ് ഈ ജിയോ ഫോൺ. അതായത്, ദീർഘനേരം പവറോടെ പ്രവർത്തിക്കാൻ 1800 mAHന്റെ ബാറ്ററിയാണ് റിലയൻസ് ഈ ജിയോ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്ലൂടൂത്ത് 5.0 ആണ് ഫോണിൽ കണക്റ്റിവിറ്റിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.
Jio ഫോൺ പ്രൈമ 4G എങ്ങനെ വ്യത്യസ്തനാകുന്നു?
സാധാരണ ഒരു കീപാഡ് ഫോണല്ല ഈ ജിയോ ഫോണെന്ന് പറയാൻ കാരണം, ഇതിൽ ലഭിക്കുന്ന ആപ്ലിക്കേഷനുകളാണ്. യൂട്യൂബ്, ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ, ജിയോ ന്യൂസ് തുടങ്ങിയ പ്രീ-ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഇതിലുണ്ട്. ഇതുകൂടാതെ, നിങ്ങൾക്ക് ഉപയോക്താക്കൾക്ക് സിനിമയും ജിയോ പേയും ജിയോ ഫോൺ പ്രൈമയിൽ ആസ്വദിക്കാം.
ഇപ്പോൾ എവിടെയെല്ലാം ലഭ്യം?
ദീപാവലിയോട് അനുബന്ധിച്ചായിരിക്കും ഫോൺ എല്ലാവർക്കും ലഭ്യമാകുക എന്നാണ് കരുതുന്നത്. എന്നിരുന്നാലും, ജിയോ ഫോൺ പ്രൈമ ഇതിനകം തന്നെ കമ്പനിയുടെ ഇ-റീട്ടെയിൽ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ഡൽഹിയിലും മുംബൈയിലും ഡെലിവറിക്ക് ലഭ്യമാണ്.
2599 രൂപയാണ് ഫോണിന്റെ വിലയെന്നാണ് കരുതുന്നത്. എന്നാൽ ദീപാവലിയോട് അനുബന്ധിച്ച് ഓഫറുകളിൽ ഫോൺ പർച്ചേസ് ചെയ്യാനാകും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile