ആൽക്കട്ടലിന്റെ 4G,Android 6.0 Marshmallow സ്മാർട്ട് ഫോൺ 2000 രൂപയ്ക്ക്

ആൽക്കട്ടലിന്റെ 4G,Android 6.0 Marshmallow സ്മാർട്ട് ഫോൺ 2000 രൂപയ്ക്ക്
HIGHLIGHTS

5 മെഗാപിക്സൽ പിന് ക്യാമറ ,2 മെഗാപിക്സൽ മുൻ ക്യാമറ എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ

ആൽക്കട്ടലിന്റെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .4 ജി സപ്പോർട്ടോടു കൂടിയ സ്മാർട്ട് ഫോണുകളുടെ വില 2000 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .4.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .854×480 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് . Qualcomm Snapdragon 210 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .

1 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെര്ണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം .1780 mAh ന്റെ ബാറ്ററി ലൈഫു ഇത് കാഴ്ചവെക്കുന്നുണ്ട് .5 മെഗാപിക്സൽ പിന് ക്യാമറ ,2 മെഗാപിക്സൽ മുൻ ക്യാമറ എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ .

2000 രൂപക്കു മികച്ച സവിശേഷതകളാണ് ആൽക്കട്ടലിന്റെ ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .3 ജി ,4ജി സപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തുക .വളരെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ എന്ന് തന്നെ വിശേഷിപ്പിക്കാം .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo