5000mAh ബാറ്ററി ലൈഫിൽ Alcatel സ്മാർട്ട് ഫോണുകൾ

Updated on 26-Sep-2016
HIGHLIGHTS

കുറഞ്ഞ ചിലവിൽ മികച്ച സേവനം

അൽകട്ടലിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .pixi-4-plus എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് . 1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .1GB യുടെ റാം ,കൂടാതെ 16 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഇത് കാഴ്ചവെക്കുന്നുണ്ട് .

32 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കും .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 4,999രൂപയാണ് .  

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :