246 ജിബിയുടെ ഓഫറുകളുമായി എയർടെൽ

246 ജിബിയുടെ ഓഫറുകളുമായി എയർടെൽ
HIGHLIGHTS

ദിവസേന 3ജിബി ഡാറ്റ വീതം 82 ദിവസ്സത്തേക്കു ലഭിക്കുന്നു

 

 

എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ജിയോ പുറത്തിറക്കിയ 498 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .എയർടെൽ ഈ ഓഫറുകളിൽ നൽകുന്നത് 246 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളുകളും ആണ് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

ജിയോയുടെ തന്നെ 498 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണിത് .558 രൂപയുടെ റീച്ചാർജിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 246 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് കോളുകളും ലഭ്യമാകുന്നതാണ് .ദിവസേന ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 82 ദിവസ്സത്തേക്കാണ് .

അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു 246 ജിബിയുടെ ഡാറ്റ .കൂടാതെ ദിവസേന 100 SMS ലഭിക്കുന്നതാണ് .ദിവസേന ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 128kbps സ്പീഡിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ എയർടെലിന്റെ തിരെഞ്ഞെടുത്ത സർകിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .

എന്നാൽ ജിയോയുടെ 498 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 182GBയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .ദിവസേന 2 ജിബിയുടെ ഡാറ്റ വീതം 91 ദിവസത്തേക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി 91 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .

ഫൈബർ സർവീസുകളുമായി ജിയോ എത്തുന്നു 

ജിയോയുടെ ഏറ്റവും പുതിയ സർവീസുകൾ എത്തിക്കഴിഞ്ഞു .നമ്മൾ എല്ലാവരുംകാത്തിരുന്ന ഫൈബർ സർവ്വീസുകളുമായിട്ടാണ്  ഇപ്പോൾ ജിയോ എത്തിയിരിക്കുന്നത് .കൂടെ (IPTV)ഇന്റർനെറ്റ് പ്രോട്ടോകോൾ ടെലിവിഷൻ  സർവ്വീസുകളും ലഭ്യമാകുന്നു .ഇത് ഒരു ഗെയിമിങ് പ്ലാറ്റ്‌ഫോം സർവ്വീസുകൾ ആണ് .

ജിയോയുടെ ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് സർവീസുകളാണിത് .ബ്രൊഡ് ബാൻഡ് രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ ജിയോ ജിഗാ ഫൈബര്‍ സർവീസുകൾക്ക് കഴിയും എന്നാണ് വിലയിരുത്തൽ .അള്‍ട്രാ സ്പീഡ് ഫൈബര്‍ ടു ദി ഹോം എന്ന സേവനത്തോടുകൂടിയാണ് ജിയോ ജിഗാ ഫൈബർ സർവീസുകൾ ലഭ്യമാകുന്നത് .

സെക്കന്റില്‍ 100 എം.ബി വേഗത്തില്‍ ഇത് ലഭിക്കുന്നു.ഈ വർഷം അവസാനം അതായത് ഡിസംബർ പുതിയ പുതിയ ഫൈബർ സർവീസുകൾ മറ്റു സംസ്ഥാനങ്ങളിൽ എത്തിക്കും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo