AI പവർഡ് പ്രോ-ഗ്രേഡ് ക്യാമറയുള്ള Motorola Edge 50 Pro ഇന്ത്യയിലെത്തി, വിലയും ഫീച്ചറുകളും ഇതാ…

Updated on 03-Apr-2024
HIGHLIGHTS

മിഡ്-റേഞ്ച് ബജറ്റിൽ പ്രീമിയം ഫീച്ചറുകളുള്ള മോട്ടറോളയുടെ പുതിയ പോരാളി

Snapdragon 7 Gen 3 പ്രോസസറാണ് ഫോണിൽ നൽകിയിട്ടുള്ളത്

Motorola Edge 50 Pro-യുടെ ഫീച്ചറുകളും വിലയും ഇതാ വിശദമായി...

AI പവർഡ് പ്രോ-ഗ്രേഡ് ക്യാമറ ഫോണുമായി Motorola. മിഡ്-റേഞ്ച് ബജറ്റിൽ ഉൾപ്പെടുന്ന Motorola Edge 50 Pro ലോഞ്ച് ചെയ്തു. ഡിസൈനിലും കളറിലും പെർഫോമൻസിലും മനം കവരുന്ന ഫോണാണിത്. Snapdragon 7 Gen 3 പ്രോസസറാണ് ഇതിലുള്ളത്. ഇന്ത്യയിലെത്തിയ ഫോണിന്റെ സെയിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.

Motorola Edge 50 Pro-യുടെ ഫീച്ചറുകളും വിലയും അറിയാം. ഇതിന്റെ ആദ്യ സെയിലും സെയിൽ ഓഫറുകളും ഒപ്പം നൽകുന്നു.

Motorola Edge 50 Pro ഫീച്ചറുകൾ

6.7 ഇഞ്ച് pOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വ്യക്തമായ കളർ കൃത്യത നൽകുന്നതിൽ പാന്റോൺ അംഗീകരിച്ച ആദ്യ ഫോണാണിതെന്ന് മോട്ടറോള അവകാശപ്പെടുന്നു. ഇത്രയ്ക്കും വ്യത്യസ്തമായ ഡിസ്പ്ലേയാണ് എഡ്ജ് 50 പ്രോയിലുള്ളതെന്നാണ് കമ്പനിയുടെ അവകാശവാദം. 144Hz റിഫ്രഷ് റേറ്റ് ആണ് ഈ പ്രീമിയം മോഡലിന്റെ ഡിസ്പ്ലേയ്ക്കുള്ളത്.

Motorola Edge 50 Pro

നേരത്തെ പറഞ്ഞ പോലെ പ്രോസസർ ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 3യാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹലോ UIയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് റാം വേരിയന്റുകളിലാണ് മോട്ടോ ഫോൺ ലഭ്യമാകുക.

Motorola ഫോൺ പ്രീമിയം ക്യാമറ ക്വാളിറ്റിയിൽ

ഒരു പ്രീമിയം ഫോണിലുള്ള മികച്ച ക്യാമറ ഫീച്ചറുകൾ ഇതിലുണ്ടാകും. മിഡ് റേഞ്ച് ബജറ്റാണെങ്കിലും ട്രിപ്പിൾ റിയർ ക്യാമറ ലഭിക്കുന്നു. OIS സപ്പോർട്ടുള്ള പ്രൈമറി ക്യാമറ 50MPയാണ്. 13MP അൾട്രാ-വൈഡ് സെൻസറും ഇതിലുണ്ട്. 3X ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ സെൻസറും ഫോണിൽ ലഭ്യമാണ്. സെൽഫിയ്ക്കായി 50 എംപി ഫ്രെണ്ട് ക്യാമറയുണ്ട്.

ക്യാമറയിൽ AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ ഫീച്ചറുകൾ ലഭിക്കുന്നു. സ്റ്റെബിലൈസേഷൻ ലെവൽ ക്രമീകരിക്കാനും, ചലനത്തിൽ വേഗത നിർണയിക്കാനും ഇത് സഹായിക്കും. ഇതിനെല്ലാം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഓട്ടോ ഫോക്കസ് ട്രാക്കിങ്ങും ഫോട്ടോഗ്രാഫിയിൽ ഒരു മുതൽക്കൂട്ടായിരിക്കും.

ബാറ്ററി, ചാർജിങ്, മറ്റ് ഫീച്ചറുകൾ

4600 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 125W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് ചാർജിങ് ഫീച്ചറുകളുമുണ്ടാകും. 3G, 4G, 5G കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഡ്യുവൽ സിം ഫീച്ചറും ലഭ്യമായിരിക്കും. FM റേഡിയോ ഫീച്ചറില്ല. ഇൻ ഫിംഗർ പ്രിന്റ് സെൻസറാണ് സെക്യൂരിറ്റി ലോക്കിനായി ഉൾപ്പെടുത്തിയിട്ടുള്ളത്.

വിലയും വിൽപ്പനയും

രണ്ട് മോട്ടോ ഫോണുകൾക്കും 256ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്. ഇവയിൽ 8GB + 256GB വേരിയന്റിന്റെ വില 31,999 രൂപയാണ്. 12GB + 256GB മോഡലിന് 35,999 രൂപ വില വരും. 8ജിബി റാം ഫോണിനൊപ്പം നിങ്ങൾക്ക് 68W ഫാസ്റ്റ് ചാർജർ ലഭിക്കും. 12ജിബി മോട്ടറോള എഡ്ജ് 50 പ്രോയ്ക്കൊപ്പം 125W ചാർജറുമുണ്ടാകും.

READ MORE: കരുതൽ വേണം, കേന്ദ്രത്തിന്റെ USB Charger Scam മുന്നറിയിപ്പ്! TECH NEWS

ഏപ്രിൽ 9 മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട് വഴിയും Motorola വെബ്സൈറ്റിലൂടെയും ഫോൺ പർച്ചേസ് ചെയ്യാം. ഓഫ് ലൈൻ റീട്ടെയിലർമാരിൽ നിന്നും ഫോൺ വാങ്ങാനാകും. ഏപ്രിൽ 8 ന് വൈകുന്നേരം 7 മണിക്ക് ഫ്ലിപ്പ്കാർട്ടിൽ പ്രത്യേക സെയിലും ഉണ്ടായിരിക്കുന്നതാണ്. ഫ്ലിപ്കാർട്ട് പർച്ചേസിനുള്ള ലിങ്ക്, Click Here

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :