501 രൂപയ്ക്ക് ചാംപ് സ്മാർട്ട് ഫോണുകൾ ?

501 രൂപയ്ക്ക് ചാംപ് സ്മാർട്ട് ഫോണുകൾ ?
HIGHLIGHTS

8 മെഗാപിക്സൽ പിൻ ക്യാമറയും ,5 മെഗാപിക്സൽ മുൻ ക്യാമറയും

250 രൂപയ്ക്ക് ഫ്രീഡം സ്മാർട്ട് ഫോണുകൾ ഇറക്കിയതുപോലെ കുറഞ്ഞ ചിലവിൽ ഇതാ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .501 രൂപയ്ക്ക് CampOne C1 സ്മാർട്ട് ഫോണുകൾ ആണ് വിപണിയിൽ എത്തുന്നത് .5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .720 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .MediaTek 6735 quad-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

2 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജു ഇതിനുണ്ട് .ChampOne C1 ന്റെ ക്യാമറയെ കുറിച്ച് കിട്ടിയ വിവരങ്ങൾ ,8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Android 5.1.1 വേർഷനിൽ ആണ് ഇതിന്റെ പ്രവർത്തനം .2500 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .പക്ഷെ ഇത് എത്രമാത്രം വിശ്വസിക്കാം എന്ന് നമുക്ക് അറിയില്ല .

500 രൂപ എന്ന് നമ്മൾ കേൾക്കുമ്പോൾ എല്ലാവരും തന്നെ ബുക്ക് ചെയ്യും .അടുത്ത മാസം ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറങ്ങും എന്നാണ് കിട്ടിയ സൂചനകൾ .അഥവാ നിങ്ങൾ ഇത് ബുക്ക് ചെയ്യുകയാണെങ്കിൽ ശ്രദ്ധിച്ചു ബുക്ക് ചെയ്യുക.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo