21 മെഗാപിക്സൽ ക്യാമറയിൽ ഏസറിന്റെ പായും പുലി

21 മെഗാപിക്സൽ ക്യാമറയിൽ ഏസറിന്റെ പായും പുലി
HIGHLIGHTS

ഏസറിന്റെ ലിക്വിഡ് ജേഡ് പ്രിമോ

ഏസറിന്റെ ഒരു മികച്ച മോഡലാണ് ലിക്വിഡ് ജേഡ് പ്രിമോ .ഇതിന്റെ കൊടുത്താൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.5 ഇഞ്ച് വലിയ ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1080 x 1920 പിക്സൽ റെസലൂഷനിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .

കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്‌ഷനോടു കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു സവിശേഷത അതിന്റെ ഓ എസ് ആണ് .വിൻഡോസ് 10 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Qualcomm MSM8992 Snapdragon 808പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത്.32ജിബിയുടെ കിടിലൻ ഇന്റെർണൽ മെമ്മറി സ്റ്റോറേജു ,3 ജിബിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന റാംമ്മു ഇതിനുണ്ട് .

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 21 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് നിങ്ങൾക്ക് ഇത് ഒരു സ്മാർട്ട് ഫോൺ എന്നതിൽ ഉപരി ഒരു ചെറിയ കൈയിൽ ഒതുങ്ങുന്ന ലാപ്ടോപ്പായി ഉപയോഗിക്കാം .അത്രക്കും മികച്ച പെർഫോമൻസ് ആണ് ഇത് കാഴ്ച വെക്കുന്നത് .

ഇതിന്റെ ബാറ്ററി ലൈഫിന്റെ കുറിച്ച് പറയുകയാണെങ്കിൽ 3000 mAh ന്റെ ബാറ്ററി ബാക്ക് അപ്പ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഏസറിന്റെ ശ്രേണിയിലെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .ഇതിന്റെ വില എന്നുപറയുന്നത് ഏകദേശം 41000 രൂപയ്ക്ക് അടുത്ത് വരും .ഈ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും എന്നാണ് സൂചനകൾ .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo