OnePlus Offer: 36000 രൂപയ്ക്ക് 8GB വേരിയന്റ് OnePlus 12R വാങ്ങാം, ഓഫർ പരിമിത കാലത്തേക്ക് മാത്രം
8GB റാമും 128GB സ്റ്റോറേജുമുള്ള OnePlus 12R ലാഭത്തിൽ വാങ്ങാം
ഇപ്പോൾ 3000 രൂപ വിലക്കിഴിവിൽ OnePlus 12R വാങ്ങാം
മിഡ്-റേഞ്ച് വിലയും പ്രീമിയം പെർഫോമൻസുമുള്ള ഫോണാണിത്
മിഡ്-റേഞ്ച് വിലയും പ്രീമിയം പെർഫോമൻസുമുള്ള OnePlus 12R വിലക്കിഴിവിൽ. ഈ വർഷം വൺപ്ലസ് പുറത്തിറക്കിയ ഒന്നാന്തരം ഫോണാണിത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോൺ ഇപ്പോൾ ലാഭത്തിൽ വാങ്ങാം. ഓഫർ ഇങ്ങനെ…
OnePlus 12R ഓഫർ
39,999 രൂപയ്ക്കാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിയത്. ഇപ്പോൾ 3000 രൂപ വിലക്കിഴിവിൽ OnePlus 12R വാങ്ങാം. കൂടാതെ ബാങ്ക് ഓഫറുകളും ലഭ്യം. ഓഫറിനെ കുറിച്ച് വിശദമായി പരിചയപ്പെടുന്നതിന് മുമ്പ് സ്പെസിഫിക്കേഷൻ അറിയാം.
OnePlus 12R സ്പെസിഫിക്കേഷൻ
6.78 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് വൺപ്ലസ് 12ആറിലുള്ളത്. ഫോൺ സ്ക്രീനിൽ വൺപ്ലസ് AMOLED എൽടിപിഒ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. കർവ്ഡ് ഡിസ്പ്ലേയിൽ 120Hz റീഫ്രെഷ് റേറ്റ് ലഭിക്കും. 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സ് ഈ സ്ക്രീനിനുണ്ട്.
IP64 റേറ്റിങ്ങുള്ള മിഡ് റേഞ്ച് സ്മാർട്ഫോണാണിത്. മെറ്റൽ അലൂമിനിയം ഫ്രെയിം ഉപയോഗിച്ച് ഫോൺ നിർമിച്ചിരിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ആണ് പ്രോസസർ. ഫോണിൽ വൺപ്ലസ് 5500 mAh-ന്റെ പവർഫുൾ ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. 100W SuperVOOC ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.
50എംപി പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ Sony IMX890 സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നു. 8 മെഗാപിക്സലാണ് ഫോണിന്റെ അൾട്രാ വൈഡ് ക്യാമറ. ഈ ക്യാമറയിൽ Sony IMX355 സെൻസർ ഉപയോഗിച്ചിരിക്കുന്നു. 2 മെഗാപിക്സലാണ് ഫോണിന്റെ മാക്രോ ക്യാമറ. അതേസമയം, 16 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.
ഡ്യുവൽ-ബാൻഡ് Wi-Fi 7 കണക്റ്റിവിറ്റി ഫീച്ചറുകൾ ഇതിലുണ്ട്. ബ്ലൂടൂത്ത് 5.3, NFC, GPS സാറ്റലൈറ്റ് ഓപ്ഷനുകളും ഫോണിലുണ്ട്. ഡ്യുവൽ-5G സ്റ്റാൻഡ്‌ബൈ ഉള്ള ഡ്യുവൽ നാനോ-സിം സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ഫോണാണിത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ടെക്നോളജിയാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.
ഇപ്പോഴത്തെ ഓഫർ
നേരത്തെ പറഞ്ഞ പോലെ ഫോണിന്റെ യഥാർഥ വില 39,999 രൂപയാണ്. ഇപ്പോൾ ഈ മിഡ് റേഞ്ച് പ്രീമിയം ഫോൺ വിലക്കിഴിവിൽ വാങ്ങാം. ആമസോണിൽ ഫോൺ യഥാർഥ വിലയിൽ തന്നെയാണ് വിൽക്കുന്നത്. എന്നാൽ ഫ്ലിപ്കാർട്ട് വൺപ്ലസ് 12ആറിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. 36,156 രൂപയ്ക്ക് വൺപ്ലസ് 12ആർ വാങ്ങാനുള്ള സുവർണാവസരമാണിത്.
READ MORE: 12GB സ്റ്റോറേജ് Nothing Phone 2a ഇനി Colorful! ഇന്ത്യയിൽ ലിമിറ്റഡ് സെയിൽ എന്നാണെന്നോ?
എച്ചിഡിഎഫ്സി ക്രൈഡിറ്റ് കാർഡിന് 1,000 രൂപ വിലക്കിഴിവുണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് വഴി 5% ക്യാഷ്ബാക്കും ലഭിക്കും. ഫോൺ പർച്ചേസ് ചെയ്യാൻ താൽപ്പര്യമുള്ളവർക്കായി, ഫ്ലിപ്കാർട്ട് ലിങ്ക് ഇതാ… വൺപ്ലസ് 12ആർ വിലക്കിഴിവിൽ. (എന്നാൽ വൺപ്ലസ്സിന്റെ അംഗീകൃത ഇ-കൊമേഴ്സ് പാർട്നർ ആമസോൺ ആണ്).
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile