20,000 രൂപ വരെ വിലക്കുറവിൽ Samsung Galaxy S23 5G വാങ്ങാം. സാംസങ്ങിന്റെ 2023ലെ ഫ്ലാഗ്ഷിപ്പ് ഫോണായിരുന്നു ഇത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പ്രീമിയം ഫോണുകളുടെ ലിസ്റ്റിലും S23 ഉണ്ടായിരുന്നു. ഇപ്പോൾ വളരെ ലാഭത്തിൽ ഫോൺ സ്വന്തമാക്കാനാകും.
ആമസോണിലാണ് ഇത്രയും വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റന്റ് ഡിസ്കൌണ്ട് മാത്രമല്ല ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് വിലക്കിഴിവും ലഭിക്കും.
6.1 ഇഞ്ച് വലിപ്പമുള്ള ഡൈനാമിക് AMOLED 2X ഡിസ്പ്ലേയാണ് S23-യിലുള്ളത്. ഇതിന് 2340 x 1080 FHD+ റെസല്യൂഷനുള്ള സ്ക്രീനാണ് വരുന്നത്. 120 Hz റീഫ്രെഷ് റേറ്റും സാംസങ് ഗാലക്സി എസ്23യിലുണ്ട്. ഗോറില്ല ഗ്ലാസ് വിക്ടസ് 2 കവറേജ് പ്രൊട്ടക്ഷനുള്ള സ്ക്രീനാണിത്. ആർമർ അലൂമിനിയം ഫ്രെയിമാണ് ഗാലക്സി എസ്23യിൽ നൽകിയിരിക്കുന്നത്.
3900 mAh ബാറ്ററിയാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കും. USB ടൈപ്പ് സി ചാർജിങ്ങിനെ ഗാലക്സി എസ്23 സപ്പോർട്ട് ചെയ്യുന്നു. ഏറ്റവും മികച്ച ഫോണായി പേരെടുത്തതിൽ പ്രോസസറിനും പങ്കുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ് ഈ പ്രീമിയം മോഡലിലുള്ളത്.
ആൻഡ്രോയിഡ് 13 OS ആണ് ഗാലക്സി എസ്23യിൽ നൽകിയിട്ടുള്ളത്. 5G സെല്ലുലാർ ടെക്നോളജി ഇതിൽ ലഭ്യമാണ്. ട്രിപ്പിൾ റിയർ ക്യാമറയാണ് സജ്ജീകരിച്ചിട്ടുള്ളത്. മെയിൻ ക്യാമറ 50 മെഗാപിക്സലിന്റേതാണ്. 10 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസും, 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയുമുണ്ട്. ഇവ ഓട്ടോഫോക്കസ് ഫീച്ചറുള്ളതാണ്.
ഇതിന്റെ സെൽഫി ക്യാമറയാകട്ടെ 12 മെഗാപിക്സലിന്റേതാണ്. UHD 8K വീഡിയോ റെക്കോർഡിങ് ഫ്രെണ്ട് ക്യാമറയിൽ എടുത്തുപറയേണ്ട ഫീച്ചറാണ്. എന്നാൽ ഗാലക്സി എസ്23 S Pen ഒപ്പം നൽകുന്നില്ല.
Read More: മാർച്ച് 10 മുതൽ Special Discount! Poco M6 5G വാങ്ങുന്നവർക്ക് Airtel-ന്റെ വകയും ഓഫർ
ഗാലക്സി S23യുടെ ശരിക്കുള്ള വില 89,999 രൂപയാണ്. ഇപ്പോഴിതാ ഫോൺ 28 ശതമാനം വിലക്കിഴിവിൽ പർച്ചേസ് ചെയ്യാനാകും. ആകർഷകമായ ബാങ്ക് ഓഫറുകളാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. 9000 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കും. ഈ ഓഫർ HDFC ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർക്ക് പ്രയോജനപ്പെടുത്താം. കൂടാതെ 40,000 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറിലും നേടാം. ഓഫറിൽ വാങ്ങാൻ, Click Here