ഇതാ ലോ ബജറ്റിൽ പുതിയ Tecno പുതിയ സ്മാർട്ഫോൺ അവതരിപ്പിച്ചു. 8000 രൂപയ്ക്കും താഴെ വരുന്ന Tecno Spark 20C ആണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം നവംബറിൽ വിപണിയിലെത്തിയ ഫോണാണിത്. എന്നാൽ ഇന്ത്യയിൽ ഫോൺ എത്തുന്നതിന് ഇത്രയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.
5,000mAh ബാറ്ററിയാണ് ടെക്നോ സ്പാർക് 20Cയിലുള്ളത്. ഇതിൽ ടെക്നോ ഡ്യുവൽ പിൻ ക്യാമറ യൂണിറ്റാണ് ക്രമീകരിച്ചിരിക്കുന്നത്. വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. ഇതിന്റെ ഡൈനാമിക് പോർട്ട് ഫീച്ചറും എടുത്തുപറയേണ്ടത് തന്നെ.
6.6 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 720 x 1,612 പിക്‌സൽ റെസല്യൂഷനുണ്ട്. LCD സ്‌ക്രീനും 90Hz റിഫ്രഷ് റേറ്റുമുള്ള ഫോണാണിത്. ടെക്നോ ഈ സ്മാർട്ഫോണിൽ മീഡിയടെക് ഹീലിയോ G36 SoC പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പവർഫുൾ ബാറ്ററി മാത്രമല്ല, ഇത് 18W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യും. കൂടാതെ ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിരിക്കുന്നു. സെക്യൂരിറ്റി ഫീച്ചറുകളിൽ ഫേസ് അൺലോക്ക് ഫീച്ചറും ലഭിക്കുന്നതാണ്. ഈ ടെക്നോ ഫോണിൽ നിങ്ങൾക്ക് ഡൈനാമിക് പോർട്ട് ഫീച്ചറും ലഭിക്കും.
50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ടെക്നോ ഫോണിലുള്ളത്. ഇതിന് AI സപ്പോർട്ടും എൽഇഡി ഫ്ലാഷ് യൂണിറ്റുമുണ്ട്. ഡ്യുവൽ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണിത്. ഇതിന് 1080p വരെ ടൈം-ലാപ്സ് വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും. 8 മെഗാപിക്സൽ സെൻസറാണ് ടെക്നോ ഫ്രെണ്ട് ക്യാമറയായി നൽകിയിരിക്കുന്നത്.
8GB + 128GB സ്റ്റോറേജ് വേരിയന്റാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഇതിന് 8999 രൂപയാണ് വില വരുന്നത്. ആൽപെൻഗ്ലോ ഗോൾഡ്, ഗ്രാവിറ്റി ബ്ലാക്ക്, മിസ്റ്ററി വൈറ്റ്, മാജിക് സ്കിൻ ഗ്രീൻ നിറങ്ങളിൽ ഫോൺ ലഭിക്കും.
എന്നാൽ ഇതിന് കമ്പനി ആദ്യ സെയിലിൽ വിലക്കിഴിവ് അനുവദിക്കുന്നു. 1,000 രൂപയുടെ കിഴിവാണ് ലോഞ്ച് ഓഫറായി നൽകുന്നത്. ഇങ്ങനെ 7,999 രൂപയ്ക്ക് ടെക്നോ സ്പാർക് 20സി വാങ്ങാം. മാർച്ച് 5 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. 12 മണി മുതലാണ് ആമസോണിൽ ഫോൺ വിൽപ്പന തുടങ്ങുക.
READ MORE: WOW! ഇനി തൊടേണ്ട, ഒന്ന് നോക്കിയാൽ മതി! AI eye-tracking ഫോണുമായി Honor| TECH NEWS
ആമസോൺ മറ്റൊരു സ്പെഷ്യൽ ഓഫർ കൂടി നൽകുന്നുണ്ട്. 5604 രൂപ വിലയുള്ള OTTPlay സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കും. ഫോൺ വാങ്ങുന്നവർക്ക് ഒടിടിപ്ലേയുടെ വാർഷിക സബ്സ്ക്രിപ്ഷനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.