ചുരുങ്ങിയ നാളുകൾക്കുള്ളിൽ ജനപ്രീതി നേടിയ ഫോണാണ് Realme 12X 5G. ശക്തമായ ഫീച്ചറുകളും താങ്ങാനാവുന്ന വിലയുമാണ് ഈ Realme 5G സ്മാർട്ഫോണിനുള്ളത്. വിലയ്ക്ക് അനുസരിച്ച് മൂല്യവും പ്രകടനവുമുള്ള ഫോണാണിത്.
മികച്ച ഡിസ്‌പ്ലേയും ശക്തമായ പെർഫോമൻസും ദീർഘകാല ബാറ്ററിയുമാണ് ഫോണിന്റെ പ്രത്യേകതകൾ. ബജറ്റ് കസ്റ്റമേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓപ്ഷൻ കൂടിയാണ് റിയൽമി 12എക്സ്.
Realme 12X 5G ഇപ്പോഴിതാ വിലക്കുറവിൽ വാങ്ങാം. ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലൂടെ 33% കിഴിവും, ബാങ്ക് ഓഫറും റിയൽമി 5ജിയിലുണ്ട്. 8GB റാമും 128GB സ്റ്റോറേജുമുള്ള റിയൽമി ഫോൺ 13,000 രൂപയ്ക്കും താഴെ വാങ്ങാം. ഓഫറിനെ കുറിച്ചും റിയൽമി 12എക്സ് ഫീച്ചറുകളും പരിചയപ്പെടാം.
1080 x 2400 പിക്സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. ഈ റിയൽമി 5ജി ഫോണിന് 6.72 ഇഞ്ച് സ്ക്രീനാണുള്ളത്. 120Hz റിഫ്രെഷ് റേറ്റാണ് ഇതിന്റെ ഡിസ്പ്ലേയ്ക്കുള്ളത്.
ഡ്യുവൽ റിയർ ക്യാമറയാണ് റിയൽമി 5ജിയിലുള്ളത്. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയാണ് സ്മാർട്ഫോണിൽ നൽകിയിട്ടുള്ളത്. 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഇതിലുണ്ട്. റിയൽമി 5ജിയിൽ 8 എംപി ഫ്രണ്ട് ക്യാമറയാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഇത് ഗംഭീര പെർഫോമൻസ് തരുന്നു.
വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റം ഫോണിലുണ്ട്. അതിനാൽ ഹീറ്റിങ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുന്നു. ഡൈമെൻസിറ്റി 6100 പ്ലസ് പ്രോസസറാണ് റിയൽമി 12X 5G-യിലുള്ളത്. സുഗമമായ മൾട്ടിടാസ്കിംഗും സ്വിഫ്റ്റ് ആപ്പ് ലോഞ്ചിങ്ങിനും പ്രോസസർ അനുയോജ്യമാണ്.
5000mAh ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്. ഈ റിയൽമി ഫോൺ 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഒറ്റ ചാർജിങ്ങിൽ ഒരു ദിവസം മുഴുവൻ ഓടാനുള്ള ബാറ്ററി കപ്പാസിറ്റി ഇതിനുണ്ട്.
ഫോണിന് ക്രോമ, ഫ്ലിപ്കാർട്ട് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും കിഴിവുണ്ട്. എന്നാലും ആമസോണാണ് ഏറ്റവും കൂടുതൽ കിഴിവ് അനുവദിച്ചിട്ടുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോൺ 12,649 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമെ
ആമസോൺ 1000 രൂപയുടെ ബാങ്ക് കിഴിവും അനുവദിച്ചിട്ടുണ്ട്.
ഇങ്ങനെ 11,649 രൂപയ്ക്ക് റിയൽമി 5ജി സ്വന്തമാക്കാം. പർച്ചേസിനുള്ള ലിങ്ക്. ഗ്രീൻ, പർപ്പിൾ, വുഡ്ലാൻഡ് ഗ്രീൻ നിറങ്ങളിൽ മനോഹരമായ ഡിസൈനിലുള്ള ഫോണുകളാണിവ.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.