സാധാരണക്കാർക്ക് വിലക്കുറവിൽ വാങ്ങാൻ ഓഫർ സെയിലുമായി 8GB റാം Lava Storm 5G

സാധാരണക്കാർക്ക് വിലക്കുറവിൽ വാങ്ങാൻ ഓഫർ സെയിലുമായി 8GB റാം Lava Storm 5G
HIGHLIGHTS

8GB RAM, 128GB സ്റ്റോറേജ് ലാവ ഫോണിന്റെ വിൽപ്പന ആരംഭിച്ചു

മികച്ച ഓഫറിൽ ആമസോണിൽ Lava Storm 5G വിൽപ്പന കുതിക്കുന്നു

11,999 രൂപയ്ക്കാണ് ഓഫറുകൾ ഉൾപ്പെടെ ഫോൺ വിൽക്കുന്നത്

15,000 രൂപയ്ക്ക് താഴെ ബജറ്റിൽ പുറത്തിറങ്ങിയ ഫോണാണ് Lava Storm 5G. ഇപ്പോഴിതാ മികച്ച ഓഫറിൽ ആമസോണിൽ ഫോണിന്റെ വിൽപ്പന കുതിക്കുന്നു. 11,999 രൂപയ്ക്കാണ് ഓഫറുകൾ ഉൾപ്പെടെ ഫോൺ വിൽക്കുന്നത്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, സ്റ്റോറേജ്, ബാറ്ററി പ്രത്യേകതകൾ അറിയാം.

Lava Storm 5G ഓഫർ (ഇവിടെ നിന്നും വാങ്ങൂ)

8GB RAM, 128GB സ്റ്റോറേജ് ലാവ ഫോണിന്റെ വിൽപ്പന ഇന്ന് ആരംഭിച്ചു. 13,499 രൂപയാണ് ആമസോണിൽ വില. എന്നാൽ ബാങ്ക് ഓഫറിലൂടെ കൂടുതൽ പണം ലാഭിക്കാം. എല്ലാ ബാങ്കുകളുടെ കാർഡ് പേയ്മെന്റിനും ഓഫറുണ്ട്. 1500 രൂപയുടെ കിഴിവ് ഇങ്ങനെ ലഭിക്കും. ഇത് കൂടി ചേർത്താൽ 11,999 രൂപയ്ക്ക് ലാവ സ്റ്റോം വാങ്ങാം. കൂടാതെ, HDFC ബാങ്ക് കാർഡ് ഉപയോഗിച്ചാൽ അഡീഷണൽ ഡിസ്കൗണ്ടും ലഭിക്കും.

Lava Storm 5G ഓഫർ
Lava Storm 5G ഓഫർ

ഗെയ്ൽ ഗ്രീൻ, തണ്ടർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ വിപണിയിലുണ്ട്. ഓൺലൈൻ വഴി വാങ്ങുകയാണെങ്കിൽ വീട്ടിൽ തന്നെ ഡെലിവറി ലഭിക്കും. ലാവ ഇ-സ്റ്റോറിലും ആമസോൺ ഇന്ത്യയിലും ഓഫറിൽ പർച്ചേസ് ചെയ്യാം. 12 മണി മുതലാണ് സെയിൽ ആരംഭിച്ചത്. സ്റ്റോക്കും ഓഫറും അവസാനിക്കുന്നതിന് മുമ്പേ പർച്ചേസ് ചെയ്യാം.

Lava Storm 5G സ്പെസിഫിക്കേഷനുകൾ

6.78 ഇഞ്ച് ഫുൾ എച്ച്‌ഡി + ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 120 Hz വരെ റീഫ്രെഷ് റേറ്റുണ്ട്. മീഡിടെക് ഡൈമെൻസിറ്റി 6080 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എങ്കിലും രണ്ട് വർഷത്തേക്ക് ആൻഡ്രോയിഡ് 14 അപ്‌ഡേറ്റ് ലഭിക്കും.

Lava Storm 5G ക്യാമറ

ഡ്യുവൽ ക്യാമറ സെറ്റപ്പിലാണ് ലാവ വരുന്നത്. 50 മെഗാപിക്സലാണ് ലാവയുടെ മെയിൻ സെൻസർ. 8 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിലുണ്ട്. വീഡിയോ കോളിനും സെൽഫിയ്ക്കും 16 എംപി ക്യാമറയുണ്ട്. ക്യാമറയിൽ ഇന്റലിജന്റ് സ്കാനിങ്, ഫിലിം, സ്ലോ മോഷൻ തുടങ്ങിയ ഫീച്ചറുകളെല്ലാം വരുന്നു. 2K വീഡിയോ റെക്കോഡിങ് ഫീച്ചർ ലഭ്യമാകും. ലാവ സ്റ്റോം 5Gയിൽ EIS സപ്പോർട്ടും വരുന്നു.

READ MORE: Price Cut: 50MP ക്യാമറ Samsung Galaxy A14 5G വില കുറച്ച് വാങ്ങാം, എങ്ങനെ?

ബാറ്ററിയും ചാർജിങ്ങും

USB-C കണക്റ്റർ വഴിയാണ് ചാർജിങ്. ഇത് 33W ഫാസ്റ്റ്-വയർഡ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്നു. 5,000mAh ബാറ്ററിയുള്ളതിനാൽ ഇതൊരു കരുത്തൻ സ്മാർട്ഫോണാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo