5,999 രൂപയ്ക്ക് 8 MP ക്യാമറ ഫോൺ ഇതാ ഇന്ത്യയിലെത്തി!

5,999 രൂപയ്ക്ക് 8 MP ക്യാമറ ഫോൺ ഇതാ ഇന്ത്യയിലെത്തി!
HIGHLIGHTS

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോണിന് ഒരൊറ്റ വേരിയന്റ് മാത്രമാണുള്ളത്

ഇങ്ക് ബ്ലാക്ക്, ഗ്രീൻ ആപ്പിൾ, ജേഡ് വൈറ്റ്, സിൽക്ക് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും

മെയ് 4 -ന് ഫ്ലിപ്പ്കാർട്ട് വഴിയാണ് പുത്തൻ ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിൽപ്പനയ്ക്കെത്തുക.

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി (Infinix Smart 7 HD) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയനൽകുന്ന എൻട്രി ലെവൽ ഫോണാണ് ഇത്. സാധാരണക്കാർക്ക് താങ്ങാവുന്ന  വിലയാണ് ഡിവൈസിന്റെ സവിശേഷത. 

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി ഡിസ്പ്ലേ 

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോൺ 1612 x 720 പിക്സൽസ് എച്ച്ഡി പ്ലസ് റെസല്യൂഷൻ ഓഫർ ചെയ്യുന്ന 6.6 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും 120 ഹെർട്സ് വരുന്ന ടച്ച് സാമ്പ്ലിങ് റേറ്റും ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി ഓഫർ ചെയ്യുന്നു.

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി പ്രോസസ്സർ 

ഒക്ട കോർ യുണിസോക്ക് എസ്‌സി9863 എ1 പ്രോസസറും ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോണിലുണ്ട്. 2 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഡിവൈസ് ലഭ്യമാകുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ചാൽ ഡിവൈസ് സ്റ്റോറേജ് 1 ടിബി വരെയായി വർധിപ്പിക്കാനും സാധിക്കും. 2 ജിബി വരെ വെർച്വൽ റാം സപ്പോർട്ടും ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി ബാറ്ററി 

5000 mAh ആണ് ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. 10W ചാർജിങ് സപ്പോർട്ടും ഡിവൈസ് ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡ് 12 ഗോ എഡിഷനെ ബേസ് ചെയ്ത് എത്തുന്ന അൽപ്പം പഴയ എക്സ്ഒഎസ് 12 സ്കിന്നിലാണ് ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോൺ റൺ ചെയ്യുന്നത്. 

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി ക്യാമറ 

ഡിവൈസിലെ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ 8 എംപി പ്രൈമറി ലെൻസും സെക്കൻഡറിയായി എഐ ലെൻസുമാണുള്ളത്. ഡ്യുവൽ എൽഇഡി ഫ്ലാഷും ഈ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എൽഇഡി ഫ്ലാഷ് സപ്പോർട്ടുള്ള 5 എംപി സെൻസറും ഡിവൈസിലുണ്ട്.

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സവിശേഷതകൾ 

വൈഫൈ 802.11 ബി / ജി / എൻ, ഡ്യുവൽ 4ജി വോൾട്ടീ, ബ്ലൂടൂത്ത് 4.2, ജിപിഎസ് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്കും ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. 196 ഗ്രാം ഭാരവും 8.65 mm തിക്ക്നസുമാണ് ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡിയുടെ അളവുകൾ.

ഇൻഫിനിക്സ് സ്മാർട്ട് 7 HD വില 

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോണിന് ഒരൊറ്റ വേരിയന്റ് മാത്രമാണുള്ളത്. 2 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് 5,999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ഇങ്ക് ബ്ലാക്ക്, ഗ്രീൻ ആപ്പിൾ, ജേഡ് വൈറ്റ്, സിൽക്ക് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. മെയ് 4 -ന് ഫ്ലിപ്പ്കാർട്ട് വഴിയാണ് പുത്തൻ ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിൽപ്പനയ്ക്കെത്തുക.

Nisana Nazeer
Digit.in
Logo
Digit.in
Logo