Camera Phones under 20K: 20000 രൂപയിൽ താഴെയുള്ള 8 മികച്ച സ്മാർട്ട്ഫോണുകൾ

Camera Phones under 20K: 20000 രൂപയിൽ താഴെയുള്ള 8 മികച്ച സ്മാർട്ട്ഫോണുകൾ
HIGHLIGHTS

20000 രൂപയിൽ താഴെ വിലയുള്ള മികച്ച ക്യാമറ സ്മാർട്ട്ഫോണുകളാണ് ഇവിടെ നൽകുന്നത്

ആകർഷകമായ ഡിസ്പ്ലെ, മികച്ച ക്യാമറ തുടങ്ങിയ സവിശേഷതകളുള്ള സ്മാർട്ട്ഫോണുകളാണ് ഇവ.

വൺപ്ലസ്, പോക്കോ, ഐകൂ, ഇൻഫിനിക്സ്, മോട്ടറോള തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു

20000 രൂപയിൽ താഴെ വിലയുള്ള മികച്ച ക്യാമറ സ്മാർട്ട്ഫോണുകളാണ് പരിചയപ്പെടുന്നത്. ഇതിൽ വൺപ്ലസ്, പോക്കോ, ഐകൂ, ഇൻഫിനിക്സ്, മോട്ടറോള തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു. മികച്ച ക്യാമറ, കരുത്തൻ പ്രോസസർ, ആകർഷകമായ ഡിസ്പ്ലെ, വലിയ ബാറ്ററി തുടങ്ങിയ സവിശേഷതകളുള്ള സ്മാർട്ട്ഫോണുകളാണ് ഇവ.

OnePlus Nord CE 3 Lite 5G

കുറഞ്ഞ വിലയിൽ വൺപ്ലസ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി. ഈ സ്മാർട്ട്ഫോൺ അടുത്തിടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 6.72 ഇഞ്ച് 120Hz LCD ഡിസ്‌പ്ലേയുമായി വരുന്ന ഈ സ്മാർട്ട്ഫണിൽ 108 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. 19,999 രൂപയാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ വില.

iQoo Z6 Lite

Qualcomm Snapdragon 4 Gen 1 SoC നൽകുന്ന ഈ സ്മാർട്ട്‌ഫോൺ Android 12-ലാണ് പ്രവർത്തിക്കുന്നത്. ഹാൻഡ്‌സെറ്റിനൊപ്പം രണ്ട് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 120Hz റീഫ്രഷ് റേറ്റ് ഈ ഫോണിനുണ്ട്. FHD+ റെസല്യൂഷനിൽ പ്രവർത്തിക്കുന്ന 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറയുടെ കാര്യവും എടുത്തു പറയേണ്ട ഒന്നാണ്. iQoo Z6 Lite-ൽ 50MP പ്രൈമറി ക്യാമറയും 2MP മാക്രോ ലെൻസും ഉൾപ്പെടെ പിൻവശത്ത് ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. സെൽഫികൾക്കായി മുൻവശത്ത് 8 എംപി ക്യാമറയാണ് വാഗ്ദാനം ചെയ്യുന്നു.

Poco X5 5G

പോക്കോ എക്സ്5 5ജി സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേയാണുള്ളത്. 48 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണിലുണ്ട്. 16,999 രൂപയാണ് പോക്കോ എക്സ്5 5ജി സ്മാർട്ട്ഫോണിന്റെ വില.

iQOO Z7 5G

90Hz റിഫ്രഷ് റേറ്റുള്ള കോം‌പാക്റ്റ് AMOLED ഡിസ്‌പ്ലേയുള്ള ഈ വില വിഭാഗത്തിലെ ഒരേയൊരു ഫോണാണ് ഐകൂ ഇസെഡ്7 5ജി. ഈ സ്മാർട്ട്ഫോണിൽ 64 എംപി പ്രൈമറി ക്യാമറയുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റ്പ്പാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 920 എസ്ഒസിയുടെ കരുത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 44W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിലുണ്ട്. 18,999 രൂപയാണ് ഐകൂ ഇസെഡ്7 5ജി സ്മാർട്ട്ഫോണിന്റെ വില.

Infinix Zero 5G 2023 Turbo

ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസറുമായി വരുന്ന ഈ വില വിഭാഗത്തിലെ ഒരേയൊരു ഫോണാണ്. 6.78 ഇഞ്ച് 120Hz LCD ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. മൂന്ന് പിൻ ക്യാമറകളുമായി വരുന്ന ഫോണിൽ 5,000mAh ബാറ്ററിയുണ്ട്. കരുത്തുള്ള സ്മാർട്ട്ഫോൺ തിരയുന്ന ആളുകൾക്ക് മികച്ച ചോയിസാണിത്. 19,999 രൂപയാണ് ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ സ്മാർട്ട്ഫോണിന്റെ വില. നിലവിൽ ഈ ഡിവൈസ് 17,999 രൂപയ്ക്ക് ലഭ്യമാണ്.

Moto G73 5G

സ്റ്റോക്ക് ആൻഡ്രോയിഡ് എക്സ്പീരിയൻസുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്ന ആളുകൾക്ക് മോട്ടോ ജി73 5ജി മികച്ച ചോയിസ് ആയിരിക്കും. 6.5 ഇഞ്ച് 120Hz LCD ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. അൾട്രാ വൈഡ് ലെൻസുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 920 എസ്ഒസിയാണ്. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. 18,999 രൂപയാണ് മോട്ടോ ജി73 5ജി സ്മാർട്ട്ഫോണിന്റെ വില.

Realme Narzo N55 

6.7 ഇഞ്ച് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ വരുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണിത്. ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 88 ചിപ്‌സെറ്റാണ്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0 കസ്റ്റം സ്‌കിന്നിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോണിലുള്ളത്. 

Oppo A78 5G 

6.54 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. എച്ച്ഡി പ്ലസ് സ്ക്രീൻ റെസല്യൂഷൻ, 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയെല്ലാം ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിലെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 700 ചിപ്പ്സെറ്റാണ് ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. ഡിവൈസിലെ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ 50 എംപി പ്രൈമറി സെൻസറും സെക്കൻഡറി മോണോക്രോം സെൻസറും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി സെൽഫി സെൻസറും ഫോണിലുണ്ട്.ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന കളർഒഎസ് 13-ൽ ആണ് ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5000 mAh ബാറ്ററിയും സ്മാർട്ട്ഫോണിലുണ്ട്. 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

Digit.in
Logo
Digit.in
Logo