7300 mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയുമായി vivo T4 5G ഇന്ത്യൻ വിപണിയിൽ, ബജറ്റുകാർക്ക് Best Vivo ഫോൺ
മിഡ് റേഞ്ച് ബജറ്റുകാർക്കായി ഇന്ത്യയിൽ vivo T4 5G പുറത്തിറക്കി
7300 mAh ബാറ്ററിയും, Snapdragon 7s Gen 3 പ്രോസസറുമുള്ള ഫോണാണ് കമ്പനി അവതരിപ്പിച്ചത്
12GB വരെ റാം കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണിത്
മിഡ് റേഞ്ച് ബജറ്റുകാർക്കായി ഇന്ത്യയിൽ vivo T4 5G പുറത്തിറക്കി. 7300 mAh ബാറ്ററിയും, Snapdragon 7s Gen 3 പ്രോസസറുമുള്ള ഫോണാണ് കമ്പനി അവതരിപ്പിച്ചത്. ഫോണുകളുടെ വില ആരംഭിക്കുന്നത് 21999 രൂപയ്ക്കാണ്.
Survey12GB വരെ റാം കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണിത്. ഇതിൽ ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയതായി എത്തിയ വിവോ ട4 5ജിയുടെ ഫീച്ചറുകളും വിലയും അറിയാം.
vivo T4 5G സ്പെസിഫിക്കേഷൻ
6.77 ഇഞ്ച് FHD+ 120Hz AMOLED ഡിസ്‌പ്ലേയാണ് വിവോ ടി4 ഫോണിലുള്ളത്. ഇതിൽ സ്‌നാപ്ഡ്രാഗൺ 7s Gen 3 SoC പ്രോസസറാണ് ഫോണിലുള്ളത്. ഫോട്ടോഗ്രാഫി പ്രേമികൾക്കായി ഡ്യുവൽ റിയർ ക്യാമറയാണ് വിവോയിലുള്ളത്. ഇതിൽ 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയുണ്ട്. 2MP സെക്കൻഡറി ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. ഇതിൽ 32MP ഫ്രണ്ട് ക്യാമറയും കൊടുത്തിട്ടുണ്ട്.

ഫൺടച്ച് OS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് സോഫ്റ്റ് വെയർ. വിവോ 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും വാഗ്ദാനം ചെയ്യുന്നു. 90W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ ടി4 5ജി സപ്പോർട്ട് ചെയ്യുന്നു. ഇത് 7.5W റിവേഴ്‌സ് വയർഡ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. 7300mAh ബാറ്ററിയാണ് ഈ പുത്തൻ വിവോ ഫോണിലുള്ളത്.
സെക്യൂരിറ്റി സെറ്റ് ചെയ്യാൻ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ കൊടുത്തിട്ടുണ്ട്. സ്പ്ലാഷ്, പൊടി പ്രതിരോധിക്കുന്നതിനാൽ IP65 റേറ്റിങ്ങുണ്ട്. 5G SA/NSA, ഡ്യുവൽ G VoLTE, ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റി ഫീച്ചറുകളുള്ള സ്മാർട്ഫോണാണിത്. എമറാൾഡ് ബ്ലേസ്, ഫാന്റം ഗ്രേ എന്നീ 2 നിറങ്ങളിലാണ് വിവോ ടി4 ഇന്ത്യയിൽ അവതരിപ്പിച്ചത്.
Vivo 5G: വില
8 GB + 128 GB ഫോണിന് 21,999 രൂപയാണ് വില. 8 GB+ 256 GB മോഡലിന് 23,999 രൂപയാകും. 12 GB + 256 GB സ്റ്റോറേജുള്ള ടോപ്പ് എൻഡ് മോഡലിന് 25,999 രൂപയുമാകും.
Also Read: Discount Alert! Samsung Galaxy S24 ഫോൺ 37000 രൂപയ്ക്ക് താഴെ ആമസോണിൽ!
vivo T4 5G വിൽപ്പനയും ലോഞ്ച് ഓഫറുകളും
ഏപ്രിൽ 29 മുതലാണ് വിവോ ടി4 ഫോണിന്റെ വിൽപ്പന. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ ഫോൺ ലഭ്യമാകും.
HDFC, SBI, Axis ബാങ്ക് കാർഡുകൾ ഉപയോഗിച്ചാണ് പർച്ചേസ് ചെയ്യുന്നതെങ്കിൽ കിഴിവ് നേടാം. 2000 രൂപ ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ആദ്യ വിൽപ്പനയിലൂടെ ലഭിക്കുന്നത്. അതുപോലെ 2000 രൂപ എക്സ്ചേഞ്ച് ബോണസും സ്വന്തമാക്കാം. 6 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനിലും ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile