പവർബാങ്കിനേക്കാൾ Powerful! 7000mAh ബാറ്ററിയിൽ വരുന്നു Realme Neo 7 ഉടൻ…
Realme Neo 7 ഇതുവരെ കാണാത്തൊരു ബാറ്ററി ഫോണായിരിക്കും
ഫോൺ ടെക് ലോകത്ത് ചർച്ചയാകുന്നത് അതിന്റെ Powerful Battery കാരണമാണ്
ഒറ്റ ചാർജിൽ 89 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് ലഭിക്കും
അടുത്തതായി വിപണിയിലേക്ക് പ്രവേശിക്കുന്നത് Realme Neo 7 ആണ്. ഈയിടെയാണ് ഏറ്റവും പുതിയ പ്രോസസറുമായി Realme GT 7 പ്രോ പുറത്തിറക്കിയത്. എന്നാൽ കമ്പനി മറ്റൊരു പ്രീമിയം ഫോൺ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
Powerful Realme Neo 7 ലോഞ്ച് എന്ന്?
അത് റിയൽമി നിയോ 7 എന്ന മുൻനിര ഫോണാണ്. ഇത്തവണ പ്രോസസറിലൂടെയല്ല കമ്പനി വിപണിയെ ഞെട്ടിക്കുന്നത്. ഏറ്റവും വലിയ ബാറ്ററി നൽകിയായിരിക്കും റിയൽമി നിയോ 7 ലോഞ്ച് ചെയ്യുക. ഡിസംബർ 11 ന് ഫോൺ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഫോൺ ടെക് ലോകത്ത് ചർച്ചയാകുന്നത് അതിന്റെ Powerful Battery കാരണമാണ്.
വമ്പൻ ബാറ്ററി കപ്പാസിറ്റിയുള്ള Realme Neo 7
റിയൽമി നിയോ 7 സ്മാർട്ട്‌ഫോൺ 7000mAh ബാറ്ററിയിലാണ് പുറത്തിറങ്ങുക. ഇക്കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചു. ഇതുവരെ എത്തിയ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ പോലും 7000 mAh ബാറ്ററി വന്നിട്ടില്ല. അപ്പോഴാണ് പ്രീമിയം ഫോണിൽ ഇത്രയും കപ്പാസിറ്റിയുള്ള ബാറ്ററി നൽകുന്നത്.
ബാറ്ററി കപ്പാസിറ്റി ഇത്രയും വലുതായതിനാൽ തന്നെ ചാർജിങ് സ്പീഡും ഗംഭീരമാണ്. ഒറ്റ ചാർജിൽ, ഉപയോക്താക്കൾക്ക് 23 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കും. അതുപോലെ 89 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സമയവുമുണ്ടാകുമെന്നാണ് റിയൽമി പറയുന്നത്. പരമാവധി 14 മണിക്കൂർ വീഡിയോ കോളിംഗ് ടൈമും ഒറ്റ ചാർജിൽ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
റിയൽമി നിയോ 7 മറ്റ് ഫീച്ചറുകൾ
മെലിഞ്ഞ ബോഡിയാണ് റിയൽമി നിയോ 7 ഫോണിൽ ഡിസൈനാക്കുക. അതായത് 8.5 എംഎം കനം കുറഞ്ഞ ബോഡി ഉണ്ടായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. ഫോണിന്റെ മറ്റ് ഡിസൈൻ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പഞ്ച്-ഹോൾ ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ്.
ചില സൂചനകളിൽ പുതിയ റിയൽമി ഫോണിന്റെ പ്രോസസറിനെയും ഡിസ്പ്ലേയെയും കുറിച്ച് വിവരങ്ങളുണ്ട്. ഇതിൽ 1.5K റെസല്യൂഷനുള്ള AMOLED പാനലായിരിക്കും നൽകുക. ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 ഒഎസിൽ പ്രവർത്തിക്കുന്ന ഫോണായിരിക്കും ഇത്.
മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റ് ഇതിൽ നൽകുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണായിരിക്കും റിയൽമി നിയോ 7 എന്നും പറയുന്നു. 80W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്തേക്കും. പതിവ് പോലെ ഈ ഫോണിന്റെ റീട്ടെയിൽ ബോക്‌സിൽ ചാർജറുമുണ്ടാകും.
Also Read: 40000 രൂപയ്ക്ക് താഴെ iPhone 16 വാങ്ങാം, New ഐഫോൺ ലാഭത്തിൽ വാങ്ങാനുള്ള സൂത്രമിതാണ്…
മിഡ് റേഞ്ച് ബജറ്റിലാണ് ഈ സ്മാർട്ഫോൺ വരുന്നത്. എന്നാൽ ഇതേ ഫോൺ തന്നെ ഇന്ത്യൻ വിപണിയ്ക്കും ലഭിക്കുമോ എന്നതിൽ ഉറപ്പില്ല. കാരണം മിഡ് റേഞ്ച് സെഗ്‌മെന്റിൽ ജിടി സീരീസിൽ നിയോ 7 അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാലും ഇക്കാര്യങ്ങളിലെല്ലാം കമ്പനി തന്നെ സ്ഥിരീകരണം നൽകേണ്ടതുണ്ട്. 7,000mAh പവറുള്ള, അതും ഒരു മിഡ് റേഞ്ച് ഫോണെന്നത് ഇന്ത്യൻ വിപണിയ്ക്ക് അതിശയകരമാണ്. എന്തായാലും ഡിസംബർ 11 വരെ കാത്തിരിക്കാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile