iQOO New Phones: കോളടിച്ചല്ലോ… 22000 രൂപയുടെ iQOO Z10 5G-യ്ക്കൊപ്പം 6500mAh ബാറ്ററിയുള്ള 15000 രൂപ ഫോണുമെത്തും!

HIGHLIGHTS

15000 രൂപയിൽ താഴെ വിലയാകുന്ന iQOO Z10X ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ഡ്യുവൽ റിയർ ക്യാമറയുള്ള, നീല നിറത്തിലുള്ള ഹാൻഡ്‌സെറ്റാണ് ഐഖൂ പുറത്തിറക്കിയത്

ഐഖൂ Z10 ഫോണിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് വെബ്‌സൈറ്റിൽ iQOO Z10X കാണിച്ചിട്ടുണ്ട്

iQOO New Phones: കോളടിച്ചല്ലോ… 22000 രൂപയുടെ iQOO Z10 5G-യ്ക്കൊപ്പം 6500mAh ബാറ്ററിയുള്ള 15000 രൂപ ഫോണുമെത്തും!

iQOO Z10 5G ഫോണിനൊപ്പം ഒരു ബജറ്റ് ഫോൺ കൂടി ഇന്ത്യയിൽ പുറത്തിറക്കും. 15000 രൂപയിൽ താഴെ വിലയാകുന്ന iQOO Z10X ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഡ്യുവൽ റിയർ ക്യാമറയുള്ള, നീല നിറത്തിലുള്ള ഹാൻഡ്‌സെറ്റാണ് ഐഖൂ പുറത്തിറക്കിയത്. ഐഖൂ Z10 ഫോണിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് വെബ്‌സൈറ്റിൽ iQOO Z10X കാണിച്ചിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

ഫോൺ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. സ്‌നാപ്ഡ്രാഗൺ 7s Gen 3 SoC പ്രോസസറും, 7300mAh ബാറ്ററിയുമുള്ള ഫോണാണ് ഐഖൂ Z10. എന്നാൽ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി വരുന്ന ഫോണിൽ 6500mAh ബാറ്ററിയായിരിക്കുമുള്ളത്.

iQOO Z10X Launch

iQOO Z10 Launch Date Confirmed

ഏപ്രിൽ 11 ന് ഇന്ത്യയിൽ iQOO Z10X ലോഞ്ച് ചെയ്യുമെന്ന് ആമസോണിന്റെ ലൈവ് മൈക്രോസൈറ്റ് സ്ഥിരീകരിച്ചു. ഇതേ ദിവസമാണ് ഐഖൂ Z10 ഫോണും പുറത്തിറക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി ഇന്ത്യയിൽ ഫോൺ വിൽപ്പനയ്ക്കുമെത്തും.

ഐഖൂ നിയോ 10ആർ നീല നിറത്തിലിറക്കി വിപണിശ്രദ്ധ നേടി. ഐഖൂ Z10എക്സും നീല നിറത്താലായിരിക്കുമെന്നാണ് ആമസോൺ കാണിക്കുന്നത്. പാനലിന്റെ മുകളിൽ ഇടതുവശത്തായി ചതുരാകൃതിയിലുള്ള പിൻ ക്യാമറ കൊടുത്തിരിക്കുന്നു. മൊഡ്യൂളിൽ രണ്ട് ക്യാമറ സെൻസറുകളും റിംഗ് ലൈറ്റുമുണ്ട്. ഈ New iQOO Phone-ൽ എന്തെല്ലാം ഫീച്ചറുകളാണ് വിവോ ഒരുക്കുന്നതെന്ന് നോക്കാം.

iQOO Z10 എക്സിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

ഇതിൽ 4nm മീഡിയാടെക് ഡൈമൻസിറ്റി 7300 SoC പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന് 7,28,000-ൽ കൂടുതൽ AnTuTu സ്കോർ ഉണ്ടാകുമെന്ന് പറയുന്നു. 15000 രൂപ സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ പ്രോസസർ ഫോണിനുണ്ടാകുമെന്നാണ് പറയുന്നത്.

8GB + 256GB സ്റ്റോറേജ് കോൺഫിഗറേഷനിലായിരിക്കും ഫോൺ അവതരിപ്പിക്കുക എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇതിൽ 6500mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഫോണിന്റെ ഡിസ്പ്ലേയെ കുറിച്ചോ മറ്റോ വിവരങ്ങൾ ലഭ്യമല്ല. ലോഞ്ചിന് മുമ്പുള്ള ദിവസങ്ങളിൽ എ10എക്സിനെ കുറിച്ച് കൂടുതലറിയാൻ സാധിച്ചേക്കും.

ഫോണിന് പിന്നിൽ ക്യാമറ സെൻസറുകളും ഒരു റിംഗ് ലൈറ്റുമുണ്ട്. ഇതിൽ ഒരു എൽഇഡി ഫ്ലാഷ് യൂണിറ്റും കൊടുത്തിട്ടുണ്ട്. ഹാൻഡ്‌സെറ്റിന്റെ അടിഭാഗത്ത് ഒരു സ്പീക്കർ ഗ്രില്ലും, യുഎസ്ബി ടൈപ്പ്-സി പോർട്ടുമുണ്ട്. സിം സ്ലോട്ട്, കൂടാതെ ഒരു മൈക്കും ഫോണിനുണ്ട്.

Also Read: Best Deal: 512 GB സ്റ്റോറേജിൽ എല്ലാവരുടെയും ഫേവറിറ്റ് iPhone 14 ഇപ്പോൾ 34000 രൂപ വിലക്കുറവിൽ

iQOO Z10 ലോഞ്ചും പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും

ഐക്യുഒ ഇസഡ് 10 ന് രാജ്യത്ത് 22,000 രൂപയിൽ താഴെ വിലയായിരിക്കും. ഇതിൽ സ്നാപ്ഡ്രാഗൺ 7s ജെൻ 3 SoC പ്രോസസറായിരിക്കും നൽകുന്നത്. 90W ഫ്ലാഷ്ചാർജ് പിന്തുണയുള്ള 7,300mAh ബാറ്ററി ഇതിലുണ്ടാകും. 5,000nits പീക്ക് ബ്രൈറ്റ്നസ് ലെവലുള്ള ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ ഇസഡ് 10 ഫോണിനുണ്ടാകും. ഗ്ലേസിയർ സിൽവർ, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ ഷേഡുകളിലായിരിക്കും ഐഖൂ Z10 ഡിസൈൻ ചെയ്യുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo