64,999 രൂപയിലായിരുന്നു കഴിഞ്ഞ വർഷം OnePlus 12 5G പുറത്തിറക്കിയത്. ജനുവരി 7-ന് ചൊവ്വാഴ്ച അടുത്ത പതിപ്പ് ലോഞ്ച് ചെയ്യുന്നു. അതിവേഗ പ്രോസസറുമായി വരുന്ന ഫ്ലാഗ്ഷിപ്പ് ഫോണാണ് വരുന്ന OnePlus 13. ഇപ്പോഴിതാ മുൻഗാമിയ്ക്ക് അന്യായ ഡിസ്കൌണ്ടും പ്രഖ്യാപിച്ചു.
എല്ലാ സൈറ്റുകളും ഫോണിന് ഓഫറൊന്നും നൽകുന്നില്ല. എന്നാലോ, Flipkart ഗംഭീര കിഴിവാണ് വൺപ്ലസ് 12 ഫോണിന് ഓഫർ ചെയ്യുന്നത്.
12GB റാമും 256GB സ്റ്റോറേജുമുള്ള വൺപ്ലസ് 12 ഫോണിനാണ് ഓഫർ. 64,999 രൂപയ്ക്ക് ഇന്ത്യയിൽ എത്തിച്ച സ്മാർട്ഫോണാണിത്. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ബാങ്ക് ഓഫറൊന്നും കൂടാതെ 58,500 രൂപയ്ക്ക് വാങ്ങാം. വൺപ്ലസ് 12 ബ്ലാക്ക് വേരിയന്റിനാണ് ഇത്രയും കിടിലൻ ഓഫർ.
ഫോൺ ഇഎംഐയിൽ വാങ്ങേണ്ടവർക്ക് 2,057 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. 5% ക്യാഷ്ബാക്ക് ഓഫറും ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ സ്വന്തമാക്കാം. Buy From Here.
അതേ സമയം ആമസോണിൽ ഫോൺ 64,999 രൂപയ്ക്ക് തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ICICI ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 7000 രൂപ ഇളവ് നേടാം. അപ്പോൾ ഏകദേശം മേൽപ്പറഞ്ഞ വിലയിൽ ഫോൺ ലഭിക്കും. ഇവിടെ നിന്നും വാങ്ങാം.
1440 x 3168 പിക്സൽ റെസല്യൂഷനുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണിത്. സ്ക്രീനിന് 6.82 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണുള്ളത്. ഇതിന്റെ ഡിസ്‌പ്ലേ 10-ബിറ്റ് കളർ, HDR10+, ഡോൾബി വിഷൻ സപ്പോർട്ടോടെ വരുന്നു. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 4500 nits വരെയാണ് ഇതിന് പീക്ക് ബ്രൈറ്റ്നെസ് വരുന്നത്.
ഫോണിൽ ക്വാൽകോമിന്റെ Snapdragon 8 Gen 3 പ്രോസസറാണുള്ളത്. 16GB വരെ റാമും 512GB സ്റ്റോറേജും ഇതിനുണ്ട്. OxygenOS 15-ലേക്ക് ഫോണിന് അപ്ഗ്രേഡ് ലഭ്യമാണ്.
50 മെഗാപിക്സൽ ആണ് വൺപ്ലസ് 12-ന്റെ പ്രൈമറി ക്യാമറ. 64 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. 48 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് കൂടി ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ഈ വൺപ്ലസ് 12 സ്മാർട്ഫോൺ 100-വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 50-വാട്ട് വയർലെസ് ചാർജിങ്ങും, 10-വാട്ട് റിവേഴ്സ് വയർലെസ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഫോണിലുള്ളത് 5400mAh-ന്റെ പവർഫുൾ ബാറ്ററിയാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.