Snapdragon പ്രോസസറും triple ക്യാമറയുമുള്ള OPPO Reno10 Pro+ വിലക്കിഴിവിൽ. 100W ഫാസ്റ്റ് ചാർജിങ് ഫീച്ചറുള്ള ഓപ്പോ ഫോണിനാണ് ഓഫർ. അടുത്തിടെയാണ് ഓപ്പോ 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോൺ ലോഞ്ച് ചെയ്തത്. ഈ വേരിയന്റിനാണ് ഓപ്പോ ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
5000 രൂപ ഡിസ്കൌണ്ടാണ് ഓപ്പോ റെനോ10 പ്രോ പ്ലസ്സിന് ലഭിക്കുന്നത്. 50MP മെയിൻ ക്യാമറയും 32MP ഫ്രണ്ട് ക്യാമറയും ഉള്ളതിനാൽ ഫോട്ടോഗ്രാഫി പ്രിയർക്കും ഇത് ഇഷ്ടഫോണാണ്. OPPO Reno10 Pro+ 5G-യുടെ ഓഫറിനെ കുറിച്ച് വിശദമായി അറിയാം. ഈ ഡിസ്കൌണ്ട് സെയിലിന് മുമ്പ് ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.
6.74 ഇഞ്ച് എലമെന്റ് 3D ഡിസ്പ്ലേയുള്ള ഫോണാണിത്. 120 Hz LTPS ഡൈനാമിക് റീഫ്രെഷ് റേറ്റാണ് സ്മാർട്ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് ഗൊറില്ല ഗ്ലാസ് 5 ഗ്ലാസ് സപ്പോർട്ടും ലഭിക്കുന്നു.
Oppo Reno 10 Pro+ 5G-യിൽ സ്നാപ്ഡ്രാഗൺ 8+ Gen 1 SoC പ്രോസസറാണുള്ളത്. ഇത് ട്രിപ്പിൾ ക്യാമറ സെറ്റപ്പിലുള്ള ഫോണാണ്. സോണി IMX890 ലെൻസുള്ള 50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഫോണിന്റെ ടെലിഫോട്ടോ ക്യാമറ 64 മെഗാപിക്സലാണ്. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS ഫീച്ചറുണ്ട്. 8-മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും ഫോണിലുണ്ട്. ഓപ്പോ റെനോ 10 പ്രോ പ്ലസ്സിന്റെ സെൽഫി ക്യാമറ 32MPയാണ്.
4700 mAh ആണ് ബാറ്ററി. 100W SUPERVOOC ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഡ്യുവൽ സിം ഫീച്ചറുള്ള ഫോണാണ് ഓപ്പോ റെനോ 10 പ്രോ പ്ലസ്.
ഓപ്പോ റെനോ10 പ്രോ പ്ലസ്സിന്റെ യഥാർഥ വില 59,999 രൂപയാണ്. 12GB+ 256GB സ്റ്റോറേജുള്ള ഫോണിന്റെ വിലയാണിത്. എന്നാൽ ഇപ്പോൾ 5000 രൂപ വിലക്കുറവുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടാണ് ഓഫറിൽ വിൽക്കുന്നത്. ഫ്ലിപ്കാർട്ട് സൈറ്റിൽ നിന്ന് 54,999 രൂപയ്ക്ക് ഫോൺ ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ നിങ്ങൾക്ക് 5% ക്യാഷ്ബാക്കും ലഭിക്കും.
ഇത് കൂടാതെ, നിങ്ങൾക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും കിഴിവ് നേടാം. ഇതിന് 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്കായി നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യാം.
READ MORE: Amazon ഓഫർ സെയിലിൽ iPhone 13 128GB ഫോണിന് ലഭിക്കുന്നത് വമ്പൻ Discount
ഇനി പഴയ ഫോൺ മാറ്റി വാങ്ങാൻ ആലോചിക്കുന്നവർക്കും ഇത് ബെസ്റ്റ് ഓപ്ഷനാണ്. കാരണം, 41,000 വരെ കിഴിവ് എക്സ്ചേഞ്ച് ഓഫറിലൂടെ നേടാം. പഴയ ഫോണിന്റെ ക്വാളിറ്റി അനുസരിച്ച് ഓഫറിൽ വ്യത്യാസം വരുമെന്ന് ശ്രദ്ധിക്കുക.