OIS 64MP ക്യാമറ ഫോൺ, പുതിയ Vivo Y200 5G വന്നു! മുമ്പത്തേക്കാൾ Double കപ്പാസിറ്റി

OIS 64MP ക്യാമറ ഫോൺ, പുതിയ Vivo Y200 5G വന്നു! മുമ്പത്തേക്കാൾ Double കപ്പാസിറ്റി
HIGHLIGHTS

കഴിഞ്ഞ ഒക്ടോബറിലാണ് വിവോ Y200 5G ഇന്ത്യയിൽ വന്നത്

ഇതിൽ ഒരു സ്റ്റോറേജ് മാത്രമായിരുന്നു ഉണ്ടായിരുന്നത്

ഇപ്പോഴിതാ വിവോ പുതിയൊരു വേരിയന്റ് കൂടി ഇതിലേക്ക് ചേർത്തു

മിഡ് റേഞ്ച് ബജറ്റ് പ്രേമികൾക്ക് വേണ്ടി വന്ന ഫോണാണ് Vivo Y200 5G. കഴിഞ്ഞ ഒക്ടോബറിലാണ് വിവോ Y200 5G ഇന്ത്യയിൽ വന്നത്. 25,000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണാണ് വിവോ അവതരിപ്പിച്ചത്. എന്നാൽ ഇതിൽ ഒരു സ്റ്റോറേജ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ വിവോ പുതിയൊരു വേരിയന്റ് കൂടി ഇതിലേക്ക് ചേർത്തു.

Vivo Y200 5G

മുമ്പത്തേക്കാൾ ഇരട്ടി സ്റ്റോറേജ് വരുന്ന വേരിയന്റാണ് ഇത്. വില 23,999 രൂപയാണ്. മികച്ച ഫീച്ചറുകളുള്ള വിവോ വൈ200 ഫോൺ ഇപ്പോൾ കൂടുതൽ സ്റ്റോറേജിലും വന്നിരിക്കുന്നു. പുതിയ സ്റ്റോറേജ് വിവോ ഫോണിനെ കുറിച്ച് വിശദമായി അറിയാം.

OIS 64MP ക്യാമറ ഫോൺ, പുതിയ Vivo Y200 5G വന്നു! മുമ്പത്തേക്കാൾ ഡബിൾ കപ്പാസിറ്റി
OIS 64MP ക്യാമറ ഫോൺ, പുതിയ Vivo Y200 5G വന്നു! മുമ്പത്തേക്കാൾ ഡബിൾ കപ്പാസിറ്റി

പുതിയ Vivo Y200 5G

കഴിഞ്ഞ വർഷം വന്നത് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണാണ്. ഇപ്പോൾ ഇതിൽ നിന്നും ഡബിൾ സ്റ്റോറേജ് ഫോണാണ് പുറത്തിറക്കിയത്. 8ജിബി റാമാണ് പുതിയ വിവോ വൈ200നും ഉള്ളത്. പുതിയ വേരിയന്റ് 256 ജിബി സ്റ്റോറേജുള്ള 5G ഫോണാണ്. ഇതിന് 23,999 രൂപയാണ് വില. രണ്ട് ആകർഷക നിറങ്ങളിലുള്ള ഫോണാണിത്. ജംഗിൾ ഗ്രീൻ, ഡെസേർട്ട് ഗോൾഡ് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.

എവിടെ നിന്നും വാങ്ങാം?

ഓൺലൈനായും സ്റ്റോറുകളിൽ നിന്ന് നേരിട്ടും ഫോൺ പർച്ചേസ് ചെയ്യാം. വിവോ വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി ഫോൺ വാങ്ങാം. കൂടാതെ ഫ്ലിപ്കാർട്ടിലും വിവോ Y200 5G ലഭ്യമാണ്. ഇതിന്റെ നേരത്തെ വന്ന വേരിയന്റിന് 21,999 രൂപയാണ് വില. ഈ 8GB + 128GB ബേസിക് മോഡലും ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്കുണ്ട്. വാങ്ങാൻ താൽപ്പര്യമുള്ളവർ, ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകൾ

6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് വിവോ Y200 5G. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റുണ്ട്. ഇത് FHD+ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ്. ഫ്ലാറ്റ് ഫ്രെയിം ഡിസൈനാണ് വിവോ തങ്ങളുടെ വൈ200 സീരീസുകൾക്ക് നൽകിയിട്ടുള്ളത്. വിവോ ഈ ഫോണിന്റെ സ്ക്രീനിൽ ഫിംഗർപ്രിന്റ് സ്കാനർ ചേർത്തിരിക്കുന്നു.

Vivo Y200 5G

മികച്ച പ്രോസസർ തന്നെയാണ് ഈ മിഡ് റേഞ്ച് ഫോണിലുള്ളത്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 പ്രൊസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 44W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യാനാകും. കൂടാതെ 5,000mAh ബാറ്ററിയും ഫോണിലുണ്ട്. ഇത് ആൻഡ്രോയിഡ് 13 ഒഎസിൽ പ്രവർത്തിക്കുന്ന ഫോണാണ്.

READ MORE: OMG! 7,599 രൂപയ്ക്ക് Apple iPhone? എവിടെ ലഭിക്കും ഈ അതിശയകരമായ Offer

ക്യാമറയിലെ ഫീച്ചറുകൾ ഫോട്ടോഗ്രാഫി പ്രിയർക്ക് ഇഷ്ടപ്പെടും. വിവോ വൈ200 ഒരു ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണാണ്. OIS സപ്പോർട്ടുള്ള 64MP മെയിൻ സെൻസറാണ് ഇതിലുള്ളത്. 2MP ഡെപ്ത് ലെൻസും ഫോണിലുണ്ട്. കൂടാതെ ഇതിൽ 16MP ഫ്രണ്ട് ഫേസിങ് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo